24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • തൊഴിലില്ലായ്‌മയിൽ വൻ വർധന
Kerala

തൊഴിലില്ലായ്‌മയിൽ വൻ വർധന

തൊഴിലന്വേഷകർക്ക്‌ മോദി ഭരണത്തിൽ രക്ഷയില്ലെന്ന്‌ കണക്കുകൾ. 17 വയസ്സിനു മുകളിലുള്ളവരുടെ തൊഴിലില്ലായ്‌മ നിരക്ക്‌ 2011–- 12ൽ 3.5 ശതമാനമായിരുന്നെങ്കിൽ ഇപ്പോൾ 8.8 ആയെന്ന്‌ പിരീയോഡിക്‌ ലേബർ സർവേ ചൂണ്ടിക്കാണിക്കുന്നു.യുവജനങ്ങളുടെ തൊഴിലില്ലായ്‌മ നിരക്ക്‌ 10 ശതമാനമാണ്‌. സ്ത്രീകളും പട്ടികജാതി വിഭാഗ തൊഴിലാളികളും തൊഴിൽപ്രശ്‌നം നേരിടുകയാണ്‌. 15നും 40നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഗ്രാമീണമേഖലയിൽ 34ൽനിന്ന്‌ 22 ശതമാനമായും നഗരമേഖലയിൽ 20ൽനിന്ന്‌ 18 ആയും ഇടിഞ്ഞു. ലോകത്ത്‌ ഏറ്റവും കുറഞ്ഞ സ്ത്രീത്തൊഴിൽ പങ്കാളിത്തമുള്ള രാജ്യമായി ഇന്ത്യ മാറുന്നുവെന്നർഥം.

പതിനഞ്ചുമുതൽ 40 വയസ്സുവരെയുള്ള സ്ത്രീകളിൽ 51 ശതമാനം പേരും ഉൽപ്പാദനക്ഷമമായ ജോലിക്കു പുറത്തുള്ളവരോ വീട്ടുജോലികളിൽ ഏർപ്പെട്ടവരോ ആണ്‌. നഗരമേഖലയിൽ പട്ടികജാതി വിഭാഗത്തിന്റെ തൊഴിലില്ലായ്‌മ നിരക്ക്‌ 12.2 ശതമാനമാണ്‌. വർഷത്തിൽ 30 ദിവസമെങ്കിലും ജോലിയെടുക്കുന്നവരെ തൊഴിലുള്ളവരായാണ്‌ സർവേ പരിഗണിക്കുന്നത്‌. തൊഴിലെടുക്കുന്നതിന്റെ ഗുണഫലങ്ങൾ ലഭ്യമാകാത്തതിനാൽ ഇവരെയും തൊഴിൽരഹിതരായി കണക്കാക്കണമെന്നാണ്‌ വിദഗ്‌ധർ പറയുന്നത്‌.

കേന്ദ്രസർക്കാരിനു കീഴിൽമാത്രം 30 ലക്ഷത്തിലധികം ഒഴിവുകളുണ്ട്‌. റെയിൽവേ, പ്രതിരോധം, ആഭ്യന്തരം, പോസ്റ്റൽ, റവന്യൂ തുടങ്ങിയ വകുപ്പുകളിലും ലക്ഷക്കണക്കിന്‌ ഒഴിവുകളുണ്ട്‌.അഞ്ചു വർഷത്തിനിടെ തൊഴിലില്ലായ്‌മമൂലം 25,231 യുവജനങ്ങൾ ആത്മഹത്യ ചെയ്‌തെന്നാണ്‌ എൻസിആർബിയുടെ കണക്ക്‌. അഗ്നിപഥ്‌ കൊണ്ടുവന്നതോടെ സൈനികമേഖലയിലും സ്ഥിരനിയമനമില്ലാതായി. 25 ശതമാനത്തിനു മാത്രമാണ്‌ നാലുവർഷത്തിനപ്പുറം ജോലിയുണ്ടാവുക. തൊഴിലില്ലായ്‌മ പരിഹരിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല. തൊഴിൽരഹിതരുടെ ചോദ്യങ്ങൾക്ക്‌ പ്രധാനമന്ത്രി മറുപടി പറയണമെന്നാണ്‌ യുവജനങ്ങളുടെ ആവശ്യം.

Related posts

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല കു​തി​ക്കു​ന്നു

Aswathi Kottiyoor

കേരള പോലീസിലെ 873 ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് ബന്ധം: എൻഐഎ

Aswathi Kottiyoor

സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്താമെന്ന് ഹൈക്കോടതി; സർക്കാർ ഉത്തരവിന് സ്റ്റേ

Aswathi Kottiyoor
WordPress Image Lightbox