24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ലാ​ബ് ടെ​സ്റ്റ് നി​യ​മം പി​ന്‍​വ​ലി​ക്ക​ണം: ബേക്ക്
Kerala

ലാ​ബ് ടെ​സ്റ്റ് നി​യ​മം പി​ന്‍​വ​ലി​ക്ക​ണം: ബേക്ക്

വി​​വി​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ച് ബേ​​​ക്കേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ കേ​​​ര​​​ള (ബേ​​​ക്ക്) ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജി​​​ന് നി​​​വേ​​​ദ​​​നം ന​​​ല്‍​കി.

ആ​​​റു മാ​​​സം കൂ​​​ടു​​​മ്പോ​​​ഴു​​​ള്ള ലാ​​​ബ് ടെ​​​സ്റ്റ് നി​​​യ​​​മം പി​​​ന്‍​വ​​​ലി​​​ക്കു​​​ക, ഭ​​​ക്ഷ്യ​​മേ​​​ഖ​​​ല​​​യി​​​ല്‍ ഹെ​​​ല്‍​ത്ത് കാ​​​ര്‍​ഡ് സൗ​​​ജ​​​ന്യ​​​മാ​​​ക്കു​​​ക, ബോ​​​ര്‍​മ​​​ക​​​ളി​​​ലെ​​​യും ബേ​​​ക്ക​​​റി​​​ക​​​ളി​​​ലെ​​​യും അ​​​ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ ഒ​​​ഴി​​​വാ​​​ക്കു​​​ക എ​​​ന്നീ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ച് ഇ​​​ന്ത്യ​​​ന്‍ ബേ​​​ക്കേ​​​ഴ്‌​​​സ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എം. ശ​​​ങ്ക​​​ര​​​ന്‍, ബേ​​​ക്കേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് വി​​​ജേ​​​ഷ് വി​​​ശ്വ​​​നാ​​​ഥ്, സം​​​സ്ഥാ​​​ന ട്ര​​​ഷ​​​റ​​​ര്‍ എ.​​​നൗ​​​ഷാ​​​ദ്, ഐ​​​ടി ആ​​​ന്‍​ഡ് ലോ ​​​സെ​​​ക്ര​​​ട്ട​​​റി ബി​​​ജു പ്രേം​​​ശ​​​ങ്ക​​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ർ ചേ​​​ര്‍​ന്നാ​​​ണു മ​​​ന്ത്രി​​​ക്ക് നി​​​വേ​​​ദ​​​നം കൈ​​​മാ​​​റി​​​യ​​​ത്.

ഓ​​​രോ ഭ​​​ക്ഷ്യോ​​ത്പ​​​ന്ന​​​ത്തി​​​നു​​മു​​ള്ള ലാ​​​ബ് ടെ​​​സ്റ്റി​​​ന് ആകെ 3,500 രൂ​​​പ മു​​​ത​​​ല്‍ 7,000 രൂ​​​പ ​വ​​​രെ​​​ ചെലവുവരും. 50 മു​​​ത​​​ല്‍ 150 വ​​​രെ ഭ​​​ക്ഷ്യ ഇ​​​ന​​​ങ്ങ​​​ള്‍ ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ചു വി​​​പ​​​ണ​​​നം ചെ​​​യ്യു​​​ന്ന ബേ​​​ക്ക​​​റി​​​ക​​​ളുണ്ട്. ആ​​​റു മാ​​​സ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ല്‍ ഇ​​​വ​​​യൊ​​​ക്കെ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തേ​​​ണ്ടി​​​വ​​​രു​​​മ്പോ​​​ള്‍ വ​​​ലി​​​യ സാ​​​മ്പ​​​ത്തി​​​ക ഭാ​​​ര​​​മാ​​​ണു ബേ​​​ക്ക​​​റി വ്യ​​​വ​​​സാ​​​യ​​​ത്തി​​​നു നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രി​​​ക​​​യെ​​​ന്നും നി​​​വേ​​​ദ​​​ന​​​ത്തി​​​ല്‍ പറയുന്നു.

ഇ​​​തേ ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ച് നേ​​​ര​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും ഫു​​​ഡ് സേ​​​ഫ്റ്റി ക​​​മ്മീ​​​ഷ​​​ണ​​​ര്‍ വി.​​​ആ​​​ര്‍. വി​​​നോ​​​ദി​​​നും നി​​​വേ​​​ദ​​​നം ന​​​ല്‍​കി​​​യി​​​രു​​​ന്നു.

Related posts

കോവിഡ് വ്യാപനം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കർശനമാക്കാന്‍ സർക്കാർ നിർദേശം………..

Aswathi Kottiyoor

പേരാവൂർ കുനിത്തലമുക്കിൽ സ്കൂട്ടിയിടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്

Aswathi Kottiyoor

മഴക്കാല തയ്യാറെടുപ്പുപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox