23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • എ​ഐ കാ​മ​റ​ക​ൾ മിഴിതുറക്കുന്പോൾ ജീവനക്കാരില്ലാതെ കണ്‌ട്രോൾ റൂം
Kerala

എ​ഐ കാ​മ​റ​ക​ൾ മിഴിതുറക്കുന്പോൾ ജീവനക്കാരില്ലാതെ കണ്‌ട്രോൾ റൂം

മ​ട്ട​ന്നൂ​ർ: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ത​ട​യാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ്ഥാ​പി​ച്ച എ​ഐ കാ​മ​റ​ക​ൾ ഇ​ന്നു പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നി​രി​ക്കെ ജി​ല്ല​യി​ലെ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന മ​ട്ട​ന്നൂ​രി​ലെ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ ജീ​വ​ന​ക്കാ​രെ​ത്തി​യി​ല്ല.
ജി​ല്ല​യി​ലാ​കെ സ്ഥാ​പി​ച്ച കാ​മ​റ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന ക​ൺ​ട്രോ​ൾ​റൂ​മി​ലെ ജീ​വ​ന​ക്കാ​രാ​ണ് ഇ​തു​വ​രെ എ​ത്താ​ത്ത​ത്. കെ​ൽ​ട്രോ​ണാ​ണ് ഇ​വ​രെ നി​യ​മി​ക്കേ​ണ്ട​ത്. ഇ​രു​പ​തോ​ളം ജീ​വ​ന​ക്കാ​ർ വേ​ണ്ടി​ട​ത്ത് ഒ​രാ​ൾ മാ​ത്ര​മാ​ണ് ഓ​ഫീ​സി​ലു​ള്ള​ത്.
50 എ​ഐ കാ​മ​റ​ക​ളാ​ണ് ജി​ല്ല​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ ര​ണ്ടെ​ണ്ണം പാ​ർ​ക്കിം​ഗ് വ​യ​ലേ​ഷ​ൻ ഡി​റ്റ​ക്ഷ​ൻ കാ​മ​റ​ക​ളാ​ണ്. കാ​മ​റ​ക​ളി​ൽ പ​തി​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ ക​ൺ​ട്രോ​ൾ റൂ​മി​ൽ എ​ത്തി​യ​ശേ​ഷം ഓ​രോ ജി​ല്ല​ക​ളി​ലേ​ക്കു​ള്ള​ത് അ​താ​ത് ആ​ർ​ടി​ഒ ഓ​ഫീ​സു​ക​ളി​ലേ​ക്കു ന​ൽ​കു​ക​യാ​ണു ചെ​യ്യു​ക.
ക​ണ്ണൂ​ർ ജി​ല്ല​യി​ലെ എ​ഐ കാ​മ​റ​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും പി​ഴ ചു​മ​ത്തി നോ​ട്ടീ​സ് അ​യ​ക്കു​ക​യും ചെ​യ്യു​ന്ന​ത് മ​ട്ട​ന്നൂ​ർ വെ​ള്ളി​യാം​പ​റ​മ്പി​ലെ ആ​ർ​ടി​ഒ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഓ​ഫീ​സി​ലാ​ണ്. ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും ക്രോ​ഡീ​ക​രി​ക്കു​ക​യും ചെ​യ്യേ​ണ്ട ജീ​വ​ന​ക്കാ​രാ​ണ് ഇ​തു​വ​രെ​യാ​യി എ​ത്താ​തെ കി​ട​ക്കു​ന്ന​ത്.
കാ​മ​റ​ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​നു വേ​ണ്ട സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​രു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി കാ​മ​റ​ക​ളു​ടെ റെ​ക്കോ​ഡിം​ഗ് ന​ട​ക്കു​ന്നു​ണ്ട്. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നും മ​റ്റു​മാ​യി ദൃ​ശ്യ​ങ്ങ​ൾ ന​ൽ​കാ​റു​മു​ണ്ട്. ജീ​വ​ന​ക്കാ​ർ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും എ​ത്തി​യി​ല്ലെ​ങ്കി​ൽ പി​ഴ ചു​മ​ത്തു​ന്ന​ത് ഉ​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ നീ​ണ്ടേ​ക്കും

Related posts

കെ ​ഫോ​ണി​ന് ഇ​ന്‍റ​ർ​നെ​റ്റ് സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച് കേ​ന്ദ്രം

Aswathi Kottiyoor

ആഭ്യന്തര സഞ്ചാരികളുടെ വരവിൽ കേരളം സർവകാല റെക്കോർഡിൽ: മന്ത്രി പി എ മുഹമ്മദ് റിയാസ്

Aswathi Kottiyoor

മലിനീകരണം കുറയ്ക്കുന്ന ഹൈഡ്രജൻ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കും: മന്ത്രി ആന്റണി രാജു

Aswathi Kottiyoor
WordPress Image Lightbox