24.2 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • പാൽ വില വീണ്ടും കൂടും; മിൽമയുടെ പച്ച, മഞ്ഞ കവർ പാലിനാണ് വില കൂടുന്നത്
Uncategorized

പാൽ വില വീണ്ടും കൂടും; മിൽമയുടെ പച്ച, മഞ്ഞ കവർ പാലിനാണ് വില കൂടുന്നത്


തിരുവനന്തപുരം∙ സംസ്ഥാനത്ത് മിൽമ പാലിന് വില വീണ്ടും കൂടും. മിൽമയുടെ പച്ച, മഞ്ഞ കവറുകളിലെ പാലിനാണ് വില കൂടുന്നത്. 29 രൂപയായിരുന്ന മിൽമ റിച്ചിന് 31 രൂപയാകും. 24 രൂപയുടെ മിൽമ സ്മാർട്ടിന് 25 രൂപയാകും. അതേസമയം ഏറെ ആവശ്യക്കാരുള്ള നീല കവർ പാലിന് വില കൂടില്ല. രണ്ടു മാസം മുൻപ് നീല കവർ പാലിന് വില കൂട്ടിയിരുന്നു. റിപൊസിഷനിങ് മിൽമ എന്ന പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ വില കൂടുന്നത്. ബ്രാൻഡ് ഇമേജ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനമാകെ ഏകീകൃത രീതിയിലുള്ള പാക്കിങ്, ഡിസൈൻ, ഗുണനിലവാരം, വില, തൂക്കം എന്നിവ നടപ്പാക്കുന്ന പദ്ധതിയാണിത്.

പാൽ, തൈര്, നെയ്യ്, ഫ്ലേവേഡ് മിൽക് എന്നീ ഉൽപന്നങ്ങളാണ് ആദ്യ ഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നു മിൽമ ചെയർമാൻ‌ കെ.എസ്.മണി അറിയിച്ചിരുന്നു. നിലവിൽ മൂന്നു മേഖല യൂണിയനുകൾ പുറത്തിറക്കുന്ന പാൽ ഒഴിച്ചുള്ള ഉൽപന്നങ്ങളുടെ പാക്കിങും തൂക്കവും വിലയും ഒരുപോലെ അല്ല. ഇതു മാറി ഏകീകൃത രീതി നടപ്പാക്കാനുള്ള പ്രവർത്തനം ഒരു വർഷം മുൻപാണ് മിൽമ ആരംഭിച്ചത്. രാജ്യാന്തര വിപണിയിലടക്കം മത്സരാഥിഷ്ഠിതമായി സാന്നിധ്യം വിപുലപ്പെടുത്താൻ ലക്ഷ്യമിട്ടാണു പദ്ധതി.

Related posts

വത്സലയെ ആക്രമിച്ചത് ‘മഞ്ഞക്കൊമ്പൻ’; ആന മദപ്പാടിലെന്ന് സംശയം

Aswathi Kottiyoor

ചികിത്സാ ചെലവ് താങ്ങാനാവുന്നില്ല, ഡയാലിസിസ് തയ്യാറെടുപ്പിനിടെ ഭാര്യയെ കൊന്ന് ഭർത്താവ്

Aswathi Kottiyoor

‘ജാമ്യം അനുവദിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകും’, കൊച്ചി അവയവക്കടത്ത് പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

Aswathi Kottiyoor
WordPress Image Lightbox