27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വന്ദേഭാരത് ശരാശരി വേഗം 83 കിലോമീറ്റർ; അനുവദിക്കപ്പെട്ട 130 കിലോമീറ്റർ സ്പീഡ് പോലും കിട്ടുന്നില്ല
Uncategorized

വന്ദേഭാരത് ശരാശരി വേഗം 83 കിലോമീറ്റർ; അനുവദിക്കപ്പെട്ട 130 കിലോമീറ്റർ സ്പീഡ് പോലും കിട്ടുന്നില്ല


ന്യൂഡൽഹി ∙ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ശരാശരി വേഗം മണിക്കൂറിൽ 83 കിലോമീറ്ററാണെന്നു റെയിൽവേ. ഈ ട്രെയിനുകൾ ഓടിത്തുടങ്ങിയിട്ടു 2 വർഷമായെങ്കിലും ട്രാക്കുകളുടെ അപര്യാപ്തത കാരണം അനുവദിക്കപ്പെട്ട 130 കിലോമീറ്റർ സ്പീഡിൽപോലും ഓടാനാകുന്നില്ലെന്ന് വിവരാവകാശ നിയമപ്രകാരം റെയിൽവേ നൽകിയ മറുപടിയിൽ വ്യക്തമാക്കി.

180 കിലോമീറ്റർ വരെ സ്പീഡിൽ ഓടാവുന്ന വിധത്തിലാണ് വന്ദേഭാരത് ട്രെയിനുകൾ നിർമിച്ചിരിക്കുന്നത്. മണിക്കൂറിൽ 95 കിലോമീറ്റർ സ്പീഡിൽ പോകുന്ന ഡൽഹി–വാരാണസി ട്രെയിനിന്റേതാണ് നിലവിൽ കൂടിയ വേഗം. മധ്യപ്രദേശിലെ ചന്ദ്രശേഖർ ഗൗർ എന്ന വിവരാവകാശപ്രവർത്തകൻ നൽകിയ ചോദ്യത്തിനാണു റെയിൽവേയുടെ മറുപടി.

2021–22 ൽ 84.48 കിലോമീറ്ററും 2022–23 ൽ 81.38 കിലോമീറ്ററുമായിരുന്നു വന്ദേഭാരതിന്റെ ശരാശരി വേഗം. കൂടിയ വേഗം ലഭിക്കാൻ ട്രാക്ക് നവീകരണം നടത്തുന്നുണ്ട്.

രാജധാനി, ശതാബ്ദി എക്സ്പ്രസുകളെക്കാൾ മികച്ചതാണ് വന്ദേഭാരതിന്റെ ശരാശരി വേഗമെന്ന് റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. തുഗ്ലക്കാബാദ് – ആഗ്ര കന്റോൺമെന്റ് സെക്‌ഷനിൽ 160 കിലോമീറ്റർ സ്പീഡിൽ വരെ വന്ദേഭാരത് ഓടിക്കാനാവുന്നുണ്ട്.

സ്ലീപ്പർ കോച്ച് വരും

വന്ദേഭാരത് ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ വൈകാതെ വരുമെന്ന് റെയിൽവേ അധികൃതർ മറുപടിയിൽ വ്യക്തമാക്കി വന്ദേഭാരത് മെട്രോ ട്രെയിനുകൾ ആരംഭിക്കാനും ഉദ്ദേശിക്കുന്നതായി ബജറ്റ് വിശദീകരണവേളയിൽ റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. വന്ദേഭാരതിന്റെ പുതിയ മോഡൽ 200 കിലോമീറ്റർ വരെ സ്പീ‍ഡിൽ ഓടാവുന്ന വിധത്തിലാകും നിർമിക്കുന്നത്.

Related posts

‘മുല്ലപ്പെരിയാറിലെ പുതിയ ഡാം നിർമ്മാണത്തിന് കേരളത്തിന് അനുമതി നൽകരുത്’; കേന്ദ്രത്തിന് കത്തയച്ച് എംകെ സ്റ്റാലിൻ

Aswathi Kottiyoor

കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് ഇന്ന് മൂന്ന് വര്‍ഷം*

Aswathi Kottiyoor

കേരളത്തിൽ വോട്ടെടുപ്പ് കൊടും ചൂടിൽ: പാലക്കാട് ഉഷ്ണതരംഗ സാധ്യത, 11 ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox