Uncategorized

ഇന്ത്യൻ കപ്പലിൽ പാക് കപ്പലിടിച്ച സംഭവം, പാക് കപ്പലെത്തിയത് മുന്നറിയിപ്പ് മറികടന്ന്

ദില്ലി : അന്താരാഷ്ട്ര സമുദ്രമേഖലയിൽ പാക് യുദ്ധക്കപ്പൽ ഇന്ത്യൻ നാവിക സേനാ കപ്പലിൽ ഇടിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ത്യൻ കപ്പൽ മുന്നറിയിപ്പ് നൽകിയെങ്കിലും ഇത് മറികടന്ന് പാകിസ്ഥാന്റെ പി എൻ എസ് ഹുനൈൻ ഉയർന്ന വേഗത്തിൽ ഇന്ത്യൻ കപ്പലിനടുത്തേക്ക് എത്തുകയായിരുന്നുവെന്നാണ് വിവരം. ഗൾഫ് ഓഫ് ഒമാൻ ഭാഗത്ത് നിന്നുള്ള കപ്പലുകൾക്ക് സുരക്ഷാ അകമ്പടി നൽകുന്ന നാവിക വിന്യാസത്തിന്റെ ഭാഗമായിരുന്നു ഇന്ത്യൻ കപ്പൽ. ഒമാൻ തീരത്ത് നിന്നും 120 നോട്ടിക്കൽ മൈൽ ദൂരത്ത് വെച്ചാണ് സംഭവമുണ്ടായത്. കൂട്ടിയിടിയിൽ പിഎൻ എസ് ഹുനൈന്റെ മുൻഭാഗത്ത് വലിയ കേടുപാട് സംഭവിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button