Uncategorized

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളെ കൊന്നത് മാതാവ്

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ കുട്ടികളുടെ മാതാവ് നിവേദ്യ പൊലീസിന് മുന്നിൽ കുറ്റം സമ്മതിച്ചു.കൊഴിഞ്ഞാമ്പാറ സ്വദേശി ജോൺ കുമാറിന്റെ മക്കളായ അഞ്ചു വയസ്സുകാരി ജനിഫർ ജൂലിയറ്റ്, മൂന്നു വയസ്സുകാരൻ റോബിൻ ക്രിസ്റ്റഫർ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് വീട്ടിനകത്തെ കുളിമുറിയിലെ സിമന്റ് വാട്ടർ ടാങ്കിനുള്ളിൽ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവം നടക്കുമ്പോൾ കുട്ടികളുടെ പിതാവ് ജോലിക്ക് പോയിരുന്നതിനാൽ മാതാവ് നിവേദ്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണമെന്നാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. എന്നാൽ, അഞ്ചു വയസുകാരിയായ പെൺകുട്ടിക്ക് തനിയെ രക്ഷപ്പെടാൻ സാധിക്കുന്ന രീതിയിലുള്ള ചെറിയ ടാങ്കായിരുന്നിട്ടും മുങ്ങിമരണം സംഭവിച്ചതിൽ പൊലീസിന് സംശയമുണ്ടായിരുന്നു. തുടർന്ന് മാതാവിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ദമ്പതികൾ തമ്മിൽ സ്ഥിരമായി കുടുംബവഴക്ക് നടക്കാറുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button