Uncategorized

‘ഇന്ന് ഞാൻ ഡയറി എഴുതുമ്പോൾ കറന്റ് പോയി’; വേറിട്ട പ്രതിഷേധവുമായി മണിയൂർ ഈസ്റ്റ്‌ എൽപി സ്കൂളിലെ വിദ്യാർഥി

യുഡിഎഫ് സർക്കാരിന്റെ അപ്രഖ്യാപിത കറന്റ് കട്ടിനെതിരെ പ്രതിഷേധവുമായി വിദ്യാർഥി. മണിയൂർ ഈസ്റ്റ് എൽപി സ്കൂൾ വിദ്യാർഥിയായ ഇതളാണ് വേറിട്ട പ്രതിഷേധവുമായി രം​ഗത്തെത്തിയിരിക്കുന്നത്. ഇന്ന് ഞാൻ ഡയറി എഴുതുമ്പോൾ കറന്റ് പോയെന്ന് പേപ്പറിൽ കുറിച്ചാണ് വിദ്യാർഥി പ്രതിഷേധിച്ചിരിക്കുന്നത്. ഇത് വ്യാപകമായി പ്രചരിക്കുകയാണ്. പേപ്പറിൽ ആദ്യവരിയായിട്ടാണ് വിദ്യാർഥി ഈ വാചകം എഴുതിയിരിക്കുന്നത്. ബാക്കിഭാ​ഗം പെൻസിൽ ഉപയോ​ഗിച്ച് വരച്ചിരിക്കുകയാണ്.

കേരള ജനതയെ വലച്ചു കൊണ്ടാണ് സംസ്ഥാനത്ത് പവ‌ർകട്ട് തുടരുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ നാൾ തെട്ട് കഴിഞ്ഞ പത്തു വർഷമായി കേരളത്തിൽ ഉണ്ടാകാതിരുന്ന പവർകട്ട് ഇപ്പോൾ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പവർകട്ട് കേരളത്തിൽ സ്ഥിരമായിരിക്കുകയാണ്. ഇത് എല്ലാവരെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സർക്കാരിനെതിരെ വ്യാപക വിമർശനവും ട്രോളുകളുമാണ് ഉണ്ടാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button