Uncategorized

ആലുവയില്‍ 25 കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയില്‍; ഉടമകളെ തേടി എക്‌സൈസ്

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ 25 കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നലെ ഉച്ചതിരിഞ്ഞ് കന്യാകുമാരിയിലേക്കുള്ള വിവേക് എക്‌സ്പ്രസ് ആലുവ സ്റ്റേഷന്‍ വിട്ടതിന് പിന്നാലെയാണ് കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

കഞ്ചാവുമായി ട്രെയിനില്‍ നിന്ന് ഇറങ്ങിയവര്‍ പരിശോധന സംഘത്തെ കണ്ട് ഉപേക്ഷിച്ചതാകാനാണ് സാധ്യത. സമാനമായ രീതിയില്‍ മദ്യ കുപ്പികളുടെ ശേഖരവും ഇന്നലെ കണ്ടെത്തിയിരുന്നു. തുടര്‍ നടപടികള്‍ക്കായി കഞ്ചാവ് പാക്കറ്റുകള്‍ ആലുവ എക്‌സൈസിന് റെയില്‍വേ പൊലിസ് കൈമാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button