Uncategorized
കണിച്ചാർ ഇ കെ.നായനാർ സ്മാരക ജനകീയ വായനശാലയുടെ നേതൃത്വത്തിൽ സ്വതന്ത്യദിനം ആഘോഷിച്ചു.

കണിച്ചാർ ടൗണിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. തുടർന്ന് പായസവിതരണവും നടത്തി.
വായനശാലക്ക് സമീപം നടന്ന ചടങ്ങിന് വായനശാലാ കമ്മിറ്റി അംഗം നിധീഷ് പി പി സ്വാഗതം പറഞ്ഞു. വായനശാലാ പ്രസിഡണ്ട് വി.വി.ബാലകൃഷ്ണൻ ദേശീയപതാക ഉയർത്തി .
ശ്രീ പി.കെ.മണി മാസ്റ്റർ സാതന്ത്ര്യ ദിന സന്ദേശം നൽകി. വായനശാലാ സെക്രട്ടറി ബി.കെ.ശിവൻ, കമ്മിറ്റി അംഗങ്ങളായ ചന്ദ്രബാബു വി ,സുരേന്ദ്രൻ എം .ആർ ,ജനാർദ്ദനൻ പി .പി ,കെ.പി.ഗീത ,റെജി കണ്ണോളിക്കുടി ,രജനി പ്രശാന്ത്, ഷൈലജ ചന്ദ്രൻ, ഷൈല എം.എൻ , തുടങ്ങിയവർ സംസാരിച്ചു.
ലൈബ്രേറിയൻ സനില അനിൽ കുമാർ നന്ദി രേഖപ്പെടുത്തി.




