Uncategorized

ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം സുപ്രീം കോടതിയിലേക്ക്; കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കണമെന്ന് ആവശ്യം

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നിയമപോരാട്ടം ശക്തമാക്കാൻ ഇന്ത്യാ മുന്നണി. ഗ്യാനേഷ് കുമാറിനെതിരെ എല്ലാ പ്രതിപക്ഷ എംപിമാരും സംയുക്തമായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജോൺ ബ്രിട്ടാസ് എം പി അറിയിച്ചു. ഒക്ടോബർ 6ന് പ്രതിപക്ഷ എംപിമാർ തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകൾ എത്രയും പെട്ടെന്ന് തീർപ്പാക്കണമെന്ന് ആവശ്യപ്പെടും.മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, സഖ്യത്തിന് പുറത്തുള്ള വിവിധ പാർട്ടികളുമായും സംഘടനകളുമായും ചർച്ചകൾ നടത്താൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. സഖ്യത്തിൽ നിന്ന് അകന്നുനിൽക്കുന്ന കക്ഷികളെയും നേതാക്കളെയും വീണ്ടും ഒപ്പം നിർത്തണമെന്ന പൊതുവായ ശക്തമായ ആവശ്യം യോഗത്തിൽ ഉയർന്നു വന്നിട്ടുണ്ടെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.

കൂടാതെ, ഒക്ടോബർ രണ്ടാം വാരം പ്രതിപക്ഷ നേതാവ് രാഷ്ട്രപതിയെ കണ്ട് നിവേദനം നൽകാൻ അനുമതി തേടും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 5 വലിയ റാലികൾ സംഘടിപ്പിക്കും. റാലികളുടെ സ്ഥലവും സമയവും പിന്നീട് പ്രഖ്യാപിക്കുമെന്ന് മല്ലികാർജുൻ ഖർഗെ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button