25.2 C
Iritty, IN
October 4, 2024
  • Home
  • Iritty
  • ജോയിന്റ് കൗൺസിൽ കണ്ണൂർ ജില്ലാ സമ്മേളനത്തിന് ഇരിട്ടിയിൽ തുടക്കം.
Iritty

ജോയിന്റ് കൗൺസിൽ കണ്ണൂർ ജില്ലാ സമ്മേളനത്തിന് ഇരിട്ടിയിൽ തുടക്കം.

ഇരിട്ടി : കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ ഇടതുപക്ഷ ഗവൺമെന്റുകളുടെ സാമൂഹ്യ ഇടപെടൽ ആർക്കും വിസ്മരിക്കുവാൻ സാധിക്കില്ലെന്ന് സി പി ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു. സർക്കാരിന്റെ ജനക്ഷേമ പദ്ദതികൾ പൊതു സമൂഹത്തിലെത്തിക്കാൻ ജീവനക്കാരുടെ കാര്യക്ഷമമായ ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിലിന്റെ കണ്ണൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച പൊതുസമ്മേളനം ഇരിട്ടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തോട്നുബന്ധിച്ച് ഇരിട്ടിയിൽ നൂറു കണക്കിന് സർക്കാർ ജീവനക്കാർ അണിനിരന്ന വിളംമ്പര ജാഥയും, പൊതുസമ്മേളനവും നടന്നു. പൊതു സമ്മേളനം സി പി ഐ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു . സംഘാടക സമിതി ചെയർമാൻ പായം ബാബുരാജ് അധ്യക്ഷനായി. പരിപാടിയിൽ യുവകലാസാഹിതി ജില്ല പ്രസിഡന്റ് ഷിജിത്ത് വായന്നൂർ, എ കെ എസ് ടി യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ. രാജീവൻ , കെ ജി ഒ എഫ് ജില്ലാ സെക്രട്ടറി കിരൺ വിശ്വനാഥൻ, എ ഐ ബി ഇ എ സെക്രട്ടറി വിമൽ രഘൂത്തമൻ , ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജി. ജയകുമാർ , നാരായണൻ കുഞ്ഞിക്കണ്ണോത്ത്, റോയ് ജോസഫ് , രവീന്ദ്രൻ കെ പുഷ്പ മോഹൻ , രാജീവൻ പി , സ്വാഗത സംഘം ജനറൽ കൺവീനർ റഷീദ് കെ.ടി എന്നിവർ സംസാരിച്ചു. വിളംമ്പര ജാഥയ്ക്ക് നേതാക്കളായ ടി എസ് പ്രദീപ് , അജയകുമാർ കരിവെള്ളൂർ, മനീഷ് മോഹൻ, ശ്രീവിദ്യ . എ, , സുധീഷ് പി എന്നിവർ നേതൃത്വം നൽകി. നാളെ ഇരിട്ടി ഇയോട്ട് റസിഡൻസിയിൽ നടക്കുന്ന പ്രതിനിധി സമ്മേളനം രാജ്യസഭാ അംഗം പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും

Related posts

എൻ.എസ്.എസ് സപ്തദിന സഹവാസ കാംപിന് തുടക്കമായി

Aswathi Kottiyoor

വാണിയപ്പാറത്തട്ടിൽ തീപിടിത്തം- ചായക്കടയും ബേക്കറിയും കത്തി നശിച്ചു

Aswathi Kottiyoor

ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം

Aswathi Kottiyoor
WordPress Image Lightbox