23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • ആധാർ: വിരലടയാളം ശേഖരിക്കാൻ മൊബൈൽ ഫോൺ
Uncategorized

ആധാർ: വിരലടയാളം ശേഖരിക്കാൻ മൊബൈൽ ഫോൺ


ന്യൂഡൽഹി ∙ ആധാറുമായി ബന്ധപ്പെട്ട വിരലടയാളം ശേഖരിക്കാൻ സ്കാനിങ് മെഷീനു പകരം ഭാവിയിൽ മൊബൈൽ ഫോൺ ക്യാമറ മതിയാകും. മൊബൈൽ ക്യാമറ ഉപയോഗിച്ചു വിരലടയാളം തിരിച്ചറിയാനുള്ള സംവിധാനം വികസിപ്പിക്കാൻ ആധാർ അതോറിറ്റി (യുഐഡിഎഐ) ശ്രമം തുടങ്ങി. ഐഐടി ബോംബെയുമായി ചേർന്നായിരിക്കും ടച്ച് ലെസ് ബയോമെട്രിക് സംവിധാനം വികസിപ്പിക്കുക.

നിലവിലെ ഫിംഗർപ്രിന്റ് സ്കാനിങ് മെഷീനിൽ പലപ്പോഴും വിരലടയാളം പതിയാൻ തടസ്സം നേരിടാറുണ്ട്. ഈ പ്രശ്നം മൊബൈൽ ക്യാമറയിലുണ്ടാകില്ല. സ്കാനിങ് മെഷീനുകൾ വാങ്ങുന്നതിന്റെ ചെലവും ലാഭിക്കാം. മെഷീൻ ലേണിങ് സംവിധാനം ഉപയോഗിച്ച് ക്യാമറയ്ക്കു മുന്നിലുള്ള വിരലുകൾ യഥാർഥമാണോയെന്നും ഉറപ്പാക്കും

Related posts

ആരോഗ്യത്തിന്റെ ജനകീയ മുഖമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍

Aswathi Kottiyoor

വിഴിഞ്ഞത്ത് കപ്പൽ സ്വപ്നം കണ്ട ഒരു 20കാരൻ മലയാളി; 32 വർഷങ്ങൾക്കിപ്പുറം ക്യാപ്റ്റൻ, കപ്പൽ ഇന്നെത്തും

Aswathi Kottiyoor

പുതുമോടിയില്‍ കോഴിക്കോട്ടെ സി എച്ച് മേല്‍പ്പാലം, ഇന്ന് തുറക്കും, ഗതാഗതക്കുരുക്കിന് പരിഹാരം

Aswathi Kottiyoor
WordPress Image Lightbox