24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഇന്ത്യയിൽ ക്രിസ്ത്യാനികൾ നിരന്തരം ആക്രമിക്കപ്പെടുന്നു; ശത്രുക്കളെന്ന് പറഞ്ഞ വിചാരധാര ബിജെപി തള്ളിക്കളയുമോ; മന്ത്രി റിയാസ്
Uncategorized

ഇന്ത്യയിൽ ക്രിസ്ത്യാനികൾ നിരന്തരം ആക്രമിക്കപ്പെടുന്നു; ശത്രുക്കളെന്ന് പറഞ്ഞ വിചാരധാര ബിജെപി തള്ളിക്കളയുമോ; മന്ത്രി റിയാസ്


ഇന്ത്യയിൽ ക്രിസ്ത്യാനികൾ നിരന്തരം ആക്രമിക്കപ്പെടുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിചാരധാരയിൽ ഇന്ത്യയുടെ ശത്രുക്കൾ ക്രിത്രിസ്ത്യാനികളെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ വിചാരധാരയുടെ ആശയത്തിൽ പ്രചോദിതമായിട്ടാണ് രാജ്യത്ത് ക്രിസ്ത്യാനികൾക്ക് എതിരെ ആക്രമണങ്ങൾ നടക്കുന്നത്. ക്രിസ്ത്യൻ സമൂഹത്തിലുള്ളവർക്ക് ചോദ്യം ചോദിക്കാനുള്ള അവസരമാണിത്. അക്രമികൾക്കെതിരെ കേസെടുക്കാൻ പോലും പലയിടത്തും പൊലീസ് തയാറാവുന്നില്ലെന്നും റിയാസ് വിമർശിച്ചു.

വീടുകൾ സന്ദർശിക്കുന്ന ബി ജെ പി നേതാക്കൾക്ക് ആളുകൾ വിചാരധാര വായിച്ചാണ് മറുപടി നൽകുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വിചാരധാര തളിക്കളയാൻ ബിജെപി തയ്യാറുണ്ടോയെന്ന് ചോദിച്ച അദ്ദേഹം ഗ്രഹാം സ്റ്റെയ്നെ ആക്രമിച്ചവരെ ബിജെപി തള്ളിപ്പറഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും അടക്കം ക്രൈസ്തവ വിഭാഗങ്ങളെ തങ്ങളുമായി അടുപ്പിക്കുന്നതിൽ കൂടുതൽ നീക്കങ്ങൾ നടത്തുകയാണ് ബിജെപി. ക്രൈസ്തവ വിശ്വാസികളുടെ ഭവന സന്ദർശനം പോലുള്ള പരിപാടികൾ തുടർന്നും സംഘടിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത്

Related posts

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട്: തിരുവനന്തപുരം വിമാനത്താവളം അടച്ചിടാൻ തീരുമാനം

Aswathi Kottiyoor

പ്രതീക്ഷയോടെ കേരളം; സംഭരിച്ച വിളകള്‍ക്കും വായ്പകള്‍ക്കും ഉൾപ്പെടെ സഹായം വേണം; കേന്ദ്രത്തോട് ആവശ്യപ്പെട്ടു

Aswathi Kottiyoor

42 കോടി മുതൽ മുടക്കുള്ള വമ്പൻ പദ്ധതി; ഇന്ത്യയിലെ ആദ്യത്തെ സൂപ്പർകപ്പാസിറ്റർ ഉൽപ്പാദന കേന്ദ്രം ഉദ്ഘാടനം നാളെ

Aswathi Kottiyoor
WordPress Image Lightbox