23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ട്രെയിൻ തീവയ്പ്പ് കേസ്; പ്രതിക്ക് രേഖാചിത്രവുമായി എന്ത് സാമ്യം?; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി കേരള പൊലീസ്
Uncategorized

ട്രെയിൻ തീവയ്പ്പ് കേസ്; പ്രതിക്ക് രേഖാചിത്രവുമായി എന്ത് സാമ്യം?; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി കേരള പൊലീസ്


എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പിടിയിലായ പ്രതിക്ക് നേരത്തെ പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമില്ലെന്ന പരിഹാസങ്ങള്‍ക്ക് മറുപടിയുമായി കേരള പൊലീസ്. പ്രതിയെ നേരിട്ട് കണ്ട് വരക്കുന്നതല്ല രേഖാചിത്രം.

പ്രതിയെ കണ്ടവര്‍ ഓര്‍മ്മയില്‍ നിന്ന് പറഞ്ഞുകൊടുക്കുന്ന ലക്ഷണങ്ങള്‍ വച്ചിട്ടാണ് രേഖാചിത്രം തയ്യാറാക്കുന്നതെന്നും പറഞ്ഞുകിട്ടുന്ന വിവരങ്ങള്‍ എപ്പോഴും ശരിയാവണം എന്നില്ലെന്നും കേരള പൊലീസ് ഫേസ്ബുക്കിലൂടെ വിശദീകരിച്ചു. ഫെയ്‌സ്ബുക്ക് കമന്റിലൂടെയാണ് പൊലീസിന്റെ വിശദീകരണം.
ബുധനാഴ്ച രാവിലെ മഹാരാഷ്ട്രയില്‍ പിടിയിലായ പ്രതിയുടെ ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ രേഖാചിത്രത്തിനെതിരേ വലിയ പരിഹാസം ഉയര്‍ന്നത്. പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഉള്‍പ്പെടെ നിരവധി പേര്‍ രേഖാചിത്രത്തെ പരിഹസിച്ച് അഭിപ്രായം രേഖപ്പെടുത്തി. ഇതിനുപിന്നാലെയാണ് കേരള പൊലീസിന്റെ മറുപടി.

കേരള പൊലീസിന്റെ വിശദീകരണം..

‘പ്രതിയെ നേരിട്ട് കണ്ട് വരക്കുന്നതല്ല രേഖാചിത്രം. പ്രതിയെ കണ്ടവർ ഓർമ്മയിൽ നിന്ന് പറഞ്ഞുകൊടുക്കുന്ന ലക്ഷണങ്ങൾ വച്ചിട്ടാണ് രേഖാചിത്രം തയ്യാറാക്കുന്നത്. പറഞ്ഞുകിട്ടുന്ന ഫീച്ചേഴ്സ് എപ്പോഴും ശരിയാവണം എന്നില്ല. ശരിയായിട്ടുള്ള നിരവധി കേസുകളും ഉണ്ട്. കുറ്റകൃത്യം നടന്ന സമയത്ത് ഉണ്ടാകുന്ന പരിഭ്രാന്തിയിൽ, ദൃക്‌സാക്ഷികൾ കുറ്റവാളികളെ കൃത്യമായി ഓർത്തെടുക്കാൻ തക്ക മാനസികാവസ്ഥയിൽ ആകണമെന്നും ഇല്ല’.

Related posts

പി സി ജോർജും മകനും ബിജെപിയിലേക്ക്; ഇന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചേക്കും

Aswathi Kottiyoor

ലോറി നിയന്ത്രണം വിട്ട് മതിലിലും മരത്തിലും ഇടിച്ചുകയറി; ഡ്രൈവർക്ക് ദാരുണാന്ത്യം

Aswathi Kottiyoor

വയനാട്ടിലെ വവ്വാലുകളിലെ നിപ വൈറസ് സാന്നിധ്യം, ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

Aswathi Kottiyoor
WordPress Image Lightbox