30.4 C
Iritty, IN
October 6, 2024
  • Home
  • Thiruvanandapuram
  • കെ എസ് ആർ ടി സി.. കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് ഇന്ന് 58-ാം പിറന്നാൾ……
Thiruvanandapuram

കെ എസ് ആർ ടി സി.. കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് ഇന്ന് 58-ാം പിറന്നാൾ……

കെ എസ് ആർ ടി സി..
കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് ഇന്ന് 58-ാം പിറന്നാൾ……

കേരളപ്പിറവിക്കും മുന്‍പ് തുടങ്ങുന്നതാണ് കേരളത്തിന്റെ സ്വന്തം പൊതുഗതാഗത സംവിധാനമായ കെഎസ്ആര്‍ടിസിയുടെ ചരിത്രം. തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് എന്ന പേരിൽ ആണ് തിരുവിതാംകൂർ സർക്കാർ കെ.എസ്.ആർ.ടി.സി. സ്ഥാപിച്ചത്. തിരുവിതാംകൂർ രാജ്യത്തിന്റെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുക ആയിരുന്നു സ്ഥാപിത ലക്ഷ്യം. തിരുവനന്തപുരം – കന്യാകുമാരി, പാലക്കാട് – കോയമ്പത്തൂർ തുടങ്ങിയ പ്രധാന അന്തർ സംസ്ഥാന പാതകൾ ദേശസാൽക്കരിച്ചതോടെ കെ.എസ്.ആർ.ടി.സി. വളർന്നു.

ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത, കോമറ്റ് ഷാസിയിൽ പെർകിൻസ് ഡീസൽ എഞ്ജിൻ ഘടിപ്പിച്ച 60 ബസ്സുകളായിരുന്നു ആദ്യത്തെ ബസ്സുകളുടെ ശ്രേണി. സാൾട്ടറുടെ മേൽനോട്ടത്തിൽ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് ജീവനക്കാർ തന്നെയായിരുന്നു ബസ്സുകളുടെ ബോഡി നിർമ്മിച്ചത്.

സംസ്ഥാന മോട്ടോർ സർവ്വീസ് ശ്രീ ചിത്തിരതിരുന്നാൾ മഹാരാജാവ് 1938, ഫെബ്രുവരി 20-ന് ഉദ്ഘാടനം ചെയ്തു.
പിന്നീട് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിയമം 1950-ൽ നിലവിൽ വന്നതിനെ തുടർന്ന് കേരള സർക്കാർ 1965 ഏപ്രിൽ 1 കെ.എസ്.ആർ.ടി.സി. ആക്കി മാറ്റി. അതിൽപ്പിന്നങ്ങോട്ട്
ഏപ്രിൽ 1 കെ എസ് ആർ ടി സി യുടെ
ജന്മദിനമായി യാത്രക്കാരും, ജീവനക്കാരും കണക്കാക്കി പോരുന്നു.

Related posts

കോവിഡ്: ബാങ്കുകളുടെ പ്രവര്‍ത്തന സമയം 10 മുതല്‍ രണ്ട് വരെയാക്കി…………

Aswathi Kottiyoor

സുരക്ഷാ കമ്മിഷൻ വീണ്ടും; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അംഗങ്ങൾ.

Aswathi Kottiyoor

കേന്ദ്രഏജൻസികൾ വിചിത്ര രൂപത്തിലാണ് കേരളത്തിൽ പെരുമാറുന്നത്- വിജയരാഘവൻ…

Aswathi Kottiyoor
WordPress Image Lightbox