27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പെൺ വിവാഹപ്രായം 21: കേന്ദ്രത്തെ എതിർത്ത് കേരളം; സ്മൃതിയുടെ ബില്ലിനെതിരെ ലീഗും
Uncategorized

പെൺ വിവാഹപ്രായം 21: കേന്ദ്രത്തെ എതിർത്ത് കേരളം; സ്മൃതിയുടെ ബില്ലിനെതിരെ ലീഗും


തിരുവനന്തപുരം ∙ സ്ത്രീകളുടെ വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി 21 ആക്കാനായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന നിയമ ഭേദഗതിയെ എതിർത്തുകൊണ്ടു കേരളത്തിന്റെ കത്ത്. വിവാഹപ്രായം ഉയർത്തുന്നതിനെക്കുറിച്ച് അഭിപ്രായം അറിയിക്കാൻ കേന്ദ്ര വനിതാ കമ്മിഷനാണു സംസ്ഥാന വനിത ശിശു വികസന വകുപ്പിനോടു നിർദേശിച്ചത്. വിഷയം സിപിഎമ്മിൽ ചർച്ച ചെയ്തശേഷം സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടു കമ്മിഷനെ അറിയിക്കുകയായിരുന്നു. ദേശീയതലത്തിൽ കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്‌ലിം ലീഗ് തുടങ്ങിയ കക്ഷികൾ നിയമ ഭേദഗതിയെ എതിർക്കുന്നുണ്ട്. 2021 ഡിസംബറിൽ ലോക്സഭയിൽ സ്മൃതി ഇറാനി അവതരിപ്പിച്ച ബിൽ പാർലമെന്ററി സ്ഥിരം സമിതിയുടെ പരിശോധനയ്ക്കു വിടുകയായിരുന്നു. ഇതു തിരികെ എത്തി ലോക്സഭയും രാജ്യസഭയും പാസാക്കിയാലേ നിയമമാകുകയുള്ളൂ.18 വയസ്സായാൽ വോട്ട് ചെയ്യാനാകുന്ന പെൺകുട്ടിക്കു വിവാഹം കഴിക്കാൻ 21 വയസ്സുവരെ കാത്തിരിക്കണമെന്നു പറയുന്നതു ശരിയല്ലെന്നു കത്തിൽ പറയുന്നു. പോക്സോ നിയമം അനുസരിച്ചു സമ്മതപ്രകാരമുള്ള ശാരീരിക ബന്ധത്തിനു 18 വയസ്സ് കഴിഞ്ഞവർക്കു തടസ്സമില്ലെന്നതും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

Related posts

‘പ്രഖ്യാപിത മൂല്യങ്ങൾക്ക് എതിര്’; വൈറലായ പരസ്യ ചിത്രം പിൻവലിച്ച് മൂവാറ്റുപുഴ നിർമല കോളേജ്

Aswathi Kottiyoor

നിയമ സഹായം തേടിയെത്തിയ അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്; മുൻ സർക്കാർ പ്ലീഡർ പിജി മനു ജാമ്യ ഹർജി നൽകി

Aswathi Kottiyoor

കോതമംഗലത്തെ പരിഭ്രാന്തിയിലാഴ്ത്തി തെരുവുനായ് ആക്രമണം; 8പേർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox