25 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ചർച്ചകളിലേക്കു സിപിഎം; രാഹുൽ പിന്തുണ കടമ്പ
Uncategorized

ചർച്ചകളിലേക്കു സിപിഎം; രാഹുൽ പിന്തുണ കടമ്പ


തിരുവനന്തപുരം ∙ മൂന്നു ദിവസത്തെ സിപിഎം നേതൃയോഗം ഇന്ന് ആരംഭിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നും സംസ്ഥാന കമ്മിറ്റി യോഗം നാളെയും മറ്റന്നാളുമായി ചേരും.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച സിപിഎമ്മിന്റെ നിലപാടു പല വ്യാഖ്യാനങ്ങൾക്കു കാരണമായതിനാൽ അക്കാര്യത്തിലെ പാർട്ടി നിലപാട് ഈ നേതൃയോഗത്തിനു ശേഷം കേരള സിപിഎം വ്യക്തമാക്കും. കോൺഗ്രസിന്റെ അതേ ആവേശത്തോടെ ഇക്കാര്യത്തിൽ ആദ്യം പ്രതിഷേധിച്ച സിപിഎം പിന്നീടത് അൽപം തണുപ്പിച്ചു. രാഹുലിനെ പിന്തുണച്ചതെല്ലെന്നും കേന്ദ്ര നടപടിക്കെതിരെ പ്രതിഷേധിച്ചതാണെന്നും വിശദീകരിക്കുകയും ചെയ്തു. ഐക്യദാർഢ്യം വയനാട്ടിൽ ഉപതിരഞ്ഞെടുപ്പു വന്നാൽ പാ‍ർട്ടിയെ വെട്ടിലാക്കും എന്നതുകൂടി കണ്ടുകൊണ്ടുള്ള മയപ്പെടുത്തലാണു നടത്തിയത്. കോൺഗ്രസിനും സിപിഎമ്മിനും ഇക്കാര്യത്തിൽ പൊതു നിലപാട് ആണെങ്കിൽ പിന്നെ വയനാട് ഉപതിരഞ്ഞെടുപ്പിൽ നിന്ന് എൽഡിഎഫ് പിൻവാങ്ങുമല്ലോ എന്ന ചോദ്യമുയർന്നു.

ഉപതിരഞ്ഞെടുപ്പു വന്നാൽ മുന്നണിക്കു മത്സരിക്കാതിരിക്കാൻ കഴിയില്ല. യുഡിഎഫും എൽഡിഎഫും ഒരുമിച്ചായാൽ ബിജെപിക്ക് അമിത പ്രസക്തി കൈവരും. അങ്ങനെയൊരു ഉപതിരഞ്ഞെടുപ്പുണ്ടായാൽ കോൺഗ്രസിനെതിരെ സ്ഥാനാർഥിയെ നിർത്തുന്നതു വിശദീകരിക്കാനും പാടുപെടും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു തൊട്ടു കേരളത്തിലെ എൽഡിഎഫിനെ പിന്തുടരുന്ന ‘രാഹുൽ വൈതരണി’ മറ്റൊരു തരത്തിലാണ് ഇപ്പോഴും വന്നിരിക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥയുടെ വിലയിരുത്തൽ നേതൃയോഗത്തിൽ ഉണ്ടാകും. ജാഥയുടെ ആദ്യഘട്ടത്തിൽ നിസ്സഹകരിച്ചു കൊണ്ട് എൽ‍ഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ സൃഷ്ടിച്ച വിവാദവും ചർച്ചയ്ക്കു വരാം.

പഠന കോൺഗ്രസുമായി വീണ്ടും സിപിഎം

തിരുവനന്തപുരം ∙ വീണ്ടും രാജ്യാന്തര പഠന കോൺഗ്രസിനു സിപിഎം. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തുന്ന പഠന കോൺഗ്രസ് ഇപ്രാവശ്യം അടുത്ത വർഷം നടത്താനാണു പാർട്ടി ആലോചിക്കുന്നത്. ഒടുവിൽ 2015 ലാണു പഠന കോൺഗ്രസ് നടന്നത്. അഞ്ചു വർഷത്തിനിടെ സംഘടിപ്പിക്കാറുള്ള ഈ സംരംഭം കോവിഡ് മൂലം നീണ്ടു പോകുകയായിരുന്നു. എകെജി പഠനഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന പഠന കോൺഗ്രസിന്റെ വെബ്സൈറ്റ് പ്രകാശനം ഇന്നു മൂന്നു മണിക്ക് എസ്.രാമചന്ദ്രൻപിള്ള നിർവഹിക്കും. തുടർന്നു തോമസ് ഐസക് പഠന കോൺഗ്രസിനെക്കുറിച്ചു വിശദീകരിക്കും. കേരളത്തിലെമ്പാടും ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്.

Related posts

കേളകം വ്യാപാരി വ്യവസായി ഏകോപന സമിതി നിക്ഷേപ തട്ടിപ്പ്; നിക്ഷേപ തുക ലഭിക്കാനുള്ളവരുടെ യോഗം ചേർന്നു

Aswathi Kottiyoor

ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമർദമാകും, കേരളത്തിൽ വ്യാഴാഴ്ച മുതൽ വ്യാപക മഴ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

Aswathi Kottiyoor

അതിശക്ത മഴ മഴ തുടരുന്നു; വയനാട്ടിൽ വനപാതയിൽ കുടുങ്ങിയ 500 ഓളം പേരെ രക്ഷപ്പെടുത്തി, ഇന്ന് അവധി 5 ജില്ലകളിൽ

Aswathi Kottiyoor
WordPress Image Lightbox