24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സെക്രട്ടേറിയറ്റിലെ സമരഗേറ്റ് തുറക്കുന്നു; അടച്ചത് മൂന്ന് വര്‍ഷം മുമ്പ്
Kerala

സെക്രട്ടേറിയറ്റിലെ സമരഗേറ്റ് തുറക്കുന്നു; അടച്ചത് മൂന്ന് വര്‍ഷം മുമ്പ്

സെക്രട്ടേറിയറ്റിലെ സമരഗേറ്റ് ബുധനാഴ്ച തുറക്കും. മൂന്നു വര്‍ഷം മുമ്പ് ബാരിക്കേഡ് സ്ഥാപിച്ച് അടച്ച നോര്‍ത്ത് ഗേറ്റാണ് തുറക്കുന്നത്. നവീകരണത്തിനെന്ന പേരിലാണ് ഗേറ്റ് അടച്ചതെങ്കിലും പിന്നീട് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിരമായി അടഞ്ഞുകിടക്കുകയായിരുന്നു.സര്‍ക്കാരിനെതിരായ പ്രതിപക്ഷ സമരങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുകകൂടി ചെയ്തതോടെ ഗേറ്റ് തുറക്കുന്നത് പിന്നെയും വൈകിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വേഗത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന ഗേറ്റാണ് സെക്രട്ടേറിയറ്റിനു വലത് ഭാഗത്തുള്ള സമരഗേറ്റ്.നിലവില്‍ കന്റോണ്‍മെന്റെ് ഗേറ്റ് വഴിയാണ് മുഖ്യമന്ത്രിയടക്കം സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഇതുവഴി നേരത്തെയും പ്രവേശനം ഉണ്ടായിരുന്നില്ല. നോര്‍ത്ത് ഗേറ്റ് തുറന്ന് നല്‍കിയാലും സമരം ഉണ്ടാകുമ്പോള്‍ ബാരിക്കേഡ് കെട്ടി അടക്കും.

Related posts

സാ​മൂ​ഹി​ക​വ​ന​വ​ത്ക​ര​ണം: വി​ത്തു​ക​ൾ ഇ​നി ച​കി​രി​ക്കൂ​ട​യി​ൽ

Aswathi Kottiyoor

പതിവ് വാക്സിൻ എടുക്കാൻ കഴിയാത്തവർക്ക് പ്രത്യേക മിഷൻ മാർച്ച് 7 മുതൽ

Aswathi Kottiyoor

തേന്‍ ഗ്രാമമാകാനൊരുങ്ങി പാട്യം ഗ്രാമപഞ്ചായത്ത്

Aswathi Kottiyoor
WordPress Image Lightbox