27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഇന്നസെൻറിന് ആദരാഞ്ജലിയേകാൻ മുഖ്യമന്ത്രിയെത്തി
Kerala

ഇന്നസെൻറിന് ആദരാഞ്ജലിയേകാൻ മുഖ്യമന്ത്രിയെത്തി

മലയാള സിനിമയുടെ അതുല്യനടൻ ഇന്നസെന്റിന് അന്ത്യോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തി. മൃതദേഹം പൊതുദർശനത്തിനായിവെച്ച ഇരിഞ്ഞാലക്കുട ടൗൺഹാളിലെത്തിയാണ് മുഖ്യമന്ത്രി അന്ത്യോപചാരമർപ്പിച്ചത്. ഇന്നസെൻറിന്റെ ഭാര്യ ആലിസിനേയും കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയുമുണ്ടായിരുന്നു.

ഇന്നസെന്‍റിന്‍റെ സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിൽ നടക്കും. രാവിലെ പതിനൊന്നരയോടെ കൊച്ചി കടവന്ത്രി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽനിന്നും മൃതദേഹം വിലാപയാത്രയായി ഈരിഞ്ഞാലക്കുട ടൗൺ ഹാളിൽ എത്തിച്ചു.അവിടെ അവസാനമായി ഒരു നോക്കുകാണാൻ ഇന്നസെൻറിന്റെ പ്രിയപ്പെട്ട ഇരിഞ്ഞാലക്കുടക്കാർ കാത്തുനിന്നിരുന്നു. വെെകിട്ട് 3.30വരെ അവിടെ പൊതുദർശനം തുടർന്നു. തുടർന്ന് മൃതദേഹം സ്വവസതിയായ പാർപ്പിടത്തിലെത്തിച്ചു . നാളെ രാവിലെവരെ വീട്ടിൽ പൊതു ദർശനത്തിനു വെക്കും.

Related posts

ലഹരി ‘കുക്കിങ്’: യുവതികളെ വീഴ്ത്താൻ തന്ത്രം; അടിവസ്ത്രത്തിലൊളിപ്പിച്ച് വിതരണം.

Aswathi Kottiyoor

ട്രെയിനുകൾക്ക്‌ പരീക്ഷണാടിസ്ഥാനത്തിൽ താൽകാലിക സ്‌റ്റോപ്പ്‌ അനുവദിച്ചു

Aswathi Kottiyoor

കാലവർഷക്കെടുതിയിൽ മൃഗസംരക്ഷണ മേഖലയ്ക്ക് 42.85 ലക്ഷം രൂപയുടെ നഷ്ടംമൃഗസംരക്ഷണ വകുപ്പ് മുൻകരുതൽ നടപടികൾ സ്വീകരിച്ചു: ജെ. ചിഞ്ചുറാണി

Aswathi Kottiyoor
WordPress Image Lightbox