24.3 C
Iritty, IN
July 1, 2024
  • Home
  • Uncategorized
  • ഇന്നസന്റിന് വിട; ഇന്ന് ഇരിങ്ങാലക്കുടയിലും കൊച്ചിയിലും പൊതുദര്‍ശനം, സംസ്കാരം നാളെ
Uncategorized

ഇന്നസന്റിന് വിട; ഇന്ന് ഇരിങ്ങാലക്കുടയിലും കൊച്ചിയിലും പൊതുദര്‍ശനം, സംസ്കാരം നാളെ


കൊച്ചി∙ വിടവാങ്ങിയ നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ (75) മൃതദേഹം ഇന്നു രാവിലെ 8 മുതൽ 11 വരെ കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനത്തിനു ശേഷം വൈകിട്ടു 3നു വീട്ടിലേക്കു കൊണ്ടുപോകും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നാളെ രാവിലെ 10നാണ് സംസ്കാരം.

ഇന്നലെ രാത്രി 10.30ന് എറണാകുളം ലേക്‌ഷോർ ആശുപത്രിയിലായിരുന്നു ഇന്നസന്റിന്റെ വിയോഗം. കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. നൃത്തശാല (1972) ആണ് ആദ്യസിനിമ. 700ൽ അധികം സിനിമകളിൽ അഭിനയിച്ചു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, കന്നഡ, ഇംഗ്ലിഷ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1989ൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (ചിത്രം: മഴവിൽക്കാവടി) നേടി. ശ്രദ്ധേയമായ ഏതാനും മലയാള സിനിമകളുടെ നിർമാതാവുമാണ്. 2000 മുതൽ 2018 വരെ താരസംഘടന അമ്മയുടെ പ്രസിഡന്റ് ആയിരുന്നു.

1979ൽ ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലറായ അദ്ദേഹം 2014ൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫിന്റെ പി.സി.ചാക്കോയ്ക്കെതിരെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ചു. 2019ൽ ബെന്നി ബഹനാനോടു പരാജയപ്പെട്ടു. തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മകനായി 1948 മാർച്ച് നാലിന് ഇരിങ്ങാലക്കുടയിലാണ് ജനനം.

Related posts

ഗ്യാൻവാപി പള്ളി പൊളിക്കാൻ ഹർജി നൽകിയ മൂന്നു പേരിൽ അവസാനത്തെയാളും മരിച്ചു

Aswathi Kottiyoor

200-ലധികം ജീവനക്കാർ അവധിയിൽ, 80 വിമാനങ്ങൾ റദ്ദാക്കി; ക്ഷമ ചോദിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

‘ടിപി വധത്തിൽ സിപിഎമ്മിന് പങ്കില്ല, കുഞ്ഞനന്തൻ ഉറുമ്പിനെ പോലും നോവിക്കാത്ത ലോലഹൃദയൻ’; പ്രതികരണവുമായി ജയരാജൻ

Aswathi Kottiyoor
WordPress Image Lightbox