23.8 C
Iritty, IN
October 5, 2024
Uncategorized

ഗതാഗതം നിരോധിച്ചു

കണ്ണൂര്‍ കൂത്തുപറമ്പ് റേഡില്‍ മൂന്നാം പാലത്തിന്റേ അനുബന്ധ റോഡ് ടാറിങ്ങുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഒന്ന് മുതല്‍ 10 ദിവസത്തേക്ക് ഇതു വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. കണ്ണൂരില്‍ നിന്നം കൂത്തുപറമ്പിലേക്ക് വരുന്ന വാഹനങ്ങള്‍ ചാല സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ചാല – തന്നട – പൊതുവാച്ചേരി ആര്‍ വി മൊട്ട മൂന്നുപെരിയ വഴി കണ്ണൂര്‍ കൂത്തുപറമ്പ് റോഡില്‍ പ്രവേശിക്കേണ്ടതാണെന്നും കൂത്തുപറമ്പില്‍ നിന്നും കണ്ണൂരിലേക്കു വരുന്ന വാഹനങ്ങള്‍ മൂന്നുപെരിയയില്‍ നിന്ന് ഇടത്തോട്ടു തിരിഞ്ഞു പാറപ്രം, മേലൂര്‍ക്കടവ്, കാടാച്ചിറ വഴി കണ്ണൂരിലേക്ക് പോകേണ്ടതാണെന്നും പൊതുമരാമത്ത് പാലങ്ങള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ആലക്കോട് പാലത്തിന്റെ പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് 25ന് രാത്രി ഏഴ് മണി വരെ പഴയപാലം വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി പി ഡബ്ല്യു ഡി പാലങ്ങൾ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ അരങ്ങം-നെല്ലിപ്പാറ-തടിക്കടവ് വഴി ചാണോക്കുണ്ടിലേക്കും തിരിച്ചും പോകേണ്ടതാണ്

Related posts

സ്വവർഗാനുരാഗത്തിൽ നിന്നും പിന്മാറി; നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു, ആലപ്പുഴ സ്വദേശിനിക്ക് നേരെ ആക്രമണം

Aswathi Kottiyoor

ഫ്രെഡി ചുഴലിക്കാറ്റ്: മലാവിയിലും മൊസാംബിക്കിലും നൂറിലധികം പേർ മരിച്ചു

Aswathi Kottiyoor

ബില്ലടച്ചില്ല; MVD ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സിം കട്ടാക്കി BSNL

Aswathi Kottiyoor
WordPress Image Lightbox