കേന്ദ്രാവിഷ്കൃത പദ്ധതിയായ ദീൻ ദയാൽ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന ദൗത്യം ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ 2021-22ലെ ‘സ്പാർക്ക് ’ (സിസ്റ്റമാറ്റിക് പ്രോഗ്രസ്സീവ് അനലിറ്റിക്കൽ റിയൽ ടൈം റാങ്കിംഗ്) റാങ്കിംഗിൽ കേരളത്തിന് രണ്ടാം സ്ഥാനം.
തുടർച്ചയായി അഞ്ചാം തവണയും സ്പാർക്ക് അവാർഡിന് അർഹമായതു വഴി ഈ നേട്ടം കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി.