27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • നിരോധിത സംഘടനയിലെ അംഗത്വവും UAPA പ്രകാരം കുറ്റകരം; മുന്‍ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി.
Uncategorized

നിരോധിത സംഘടനയിലെ അംഗത്വവും UAPA പ്രകാരം കുറ്റകരം; മുന്‍ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി.


ന്യൂഡല്‍ഹി: നിരോധിത സംഘടനയില്‍ അംഗത്വമുണ്ട് എന്ന ഒറ്റ കാരണത്താല്‍ യുഎപിഎ ചുമത്താന്‍ ആകില്ലെന്ന മുന്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടില്ലെങ്കിലും നിരോധിത സംഘടനയില്‍ അംഗത്വമുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കാമെന്ന യുഎപിഎ നിയമത്തിലെ 10(a)(i) വകുപ്പ് സുപ്രീം കോടതി ശരിവച്ചു. ഈ വകുപ്പ് ഭരണഘടനയുടെ 19 (1)(a), 19 (2) എന്നീ അനുച്ഛേദങ്ങളുടെ ലംഘനമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ചിന്റേത് ആണ് സുപ്രധാനമായ ഉത്തരവ്. നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരമല്ലെന്ന 2011 ലെ വിധിക്കെതിരെ കേന്ദ്രം നല്‍കിയ പുനഃപരിശോധന ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി. നിരോധിത സംഘടനകളിലെ സജീവ പ്രവര്‍ത്തകര്‍ക്ക് എതിരെ മാത്രമേ പ്രോസിക്യുഷന്‍ നടപടികള്‍ പാടുള്ളൂവെന്നും, അംഗത്വം ഉണ്ടെന്ന കാരണത്താല്‍ കേസ് എടുക്കാന്‍ കഴില്ലെന്നുമായിരുന്നു 2011 ല്‍ സുപ്രീം കോടതി വിധിച്ചിരുന്നത് അമേരിക്കന്‍ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ അന്ധമായി പിന്തുടര്‍ന്ന് സുപ്രീം കോടതി ഉത്തരവുകള്‍ ഇറക്കരുതെന്ന് എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇന്ത്യയിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്നും, അതിനാല്‍ അമേരിക്കന്‍ ഭരണഘടനയും, വിധികളും അടിസ്ഥാനമാക്കി മൗലിക അവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉത്തരവിറക്കരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

ഭീകര വിരുദ്ധ നിയമമായ ടാഡയിലെ വ്യവസ്ഥ റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് 2011 ല്‍ വിധി പ്രസ്താവിച്ചത്. ജാമ്യം ആവശ്യപ്പെട്ടും, ശിക്ഷയ്‌ക്കെതിരെയും നല്‍കിയ രണ്ട് വ്യത്യസ്ത ഹര്‍ജികള്‍ പരിഗണിച്ച് കൊണ്ടാണ് സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നത്. എന്നാല്‍ ഈ ഉത്തരവ് ഇറക്കുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേട്ടിരുന്നില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ടാഡ നിയമത്തിലെ വകുപ്പും ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിരുന്നില്ലെന്നും അദ്ദേഹം വാദിച്ചിരുന്നു.

Related posts

ടയർ പൊട്ടി കാർ ലോറിയിലിടിച്ചു; തേനിയിൽ 2 മലയാളികൾക്ക് ദാരുണാന്ത്യം

Aswathi Kottiyoor

ഹിറ്റാച്ചിയടക്കം കസ്റ്റഡിയിലെടുത്തു, പിഴ അടക്കാതെ ഉപകരണങ്ങൾ മാറ്റി, സർക്കാർ ഭൂമിയിൽ വൻതോതിൽ അനധികൃത പാറഖനനം

Aswathi Kottiyoor

ഒൻപത് ദിവസം: കൊച്ചി കട്ടപ്പുകയിൽ; രാത്രി പ്രവർത്തനത്തിന് 26 എസ്കവേറ്ററുകളും 8 ജെസിബികളും

Aswathi Kottiyoor
WordPress Image Lightbox