21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ചീഫ് ആര്‍ക്കിടെക്ട് ഓഫിസില്‍ മിന്നല്‍ പരിശോധന; ജീവനക്കാരില്ല: ക്ഷോഭിച്ച് മന്ത്രി
Uncategorized

ചീഫ് ആര്‍ക്കിടെക്ട് ഓഫിസില്‍ മിന്നല്‍ പരിശോധന; ജീവനക്കാരില്ല: ക്ഷോഭിച്ച് മന്ത്രി


തിരുവനന്തപുരം∙ പൊതുമരാമത്ത് വകുപ്പ് ചീഫ് ആര്‍ക്കിടെക്ട് ഓഫിസില്‍ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന. 11 മണി കഴിഞ്ഞിട്ടും ജീവനക്കാര്‍ എത്താത്തതില്‍ മന്ത്രി ക്ഷോഭിച്ചു. പഞ്ചിങ് റജിസ്റ്റര്‍ ആവശ്യപ്പെട്ട് 20 മിനിറ്റ് കഴിഞ്ഞിട്ടും കിട്ടാത്തത്തിലും മന്ത്രി ക്ഷുഭിതനായി. സ്പാർക്കുമായി ഓഫിസിലെ പഞ്ചിങ് ബന്ധപ്പെടുത്താത്ത കാര്യം മേലധികാരികളെ അറിയിക്കാത്തത് ഗൗരവകരമാണെന്ന് മന്ത്രി പറഞ്ഞു. ഓഫിസ് പർച്ചേസിൽ ഇന്റേണൽ വിജിലൻസ് അന്വേഷണത്തിനും മന്ത്രി ഉത്തരവിട്ടു.
‘‘പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനും സുതാര്യത ഉറപ്പുവരുത്തുവാനും തെറ്റായ പ്രവണതകൾ പരിപൂർണമായി ഇല്ലാത്താക്കാനുമുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഓഫിസുകളിൽ കൃത്യസമയത്ത് വരിക, ജോലി ചെയ്യുക എന്നത് പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പെട്ടെന്ന് പരിഹരിക്കാന്‍ ഇതു അനിവാര്യമാണ്. തെറ്റായ പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്താനാണ് തീരുമാനം’’– പരിശോധനയ്ക്കുശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Related posts

തെരുവുനായ പ്രശ്നം; കേരളത്തിന് നോട്ടിസ്.

Aswathi Kottiyoor

നടിയുടെ പരാതിയില്‍ മണിയൻപിള്ള രാജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

Aswathi Kottiyoor

ഒരാൾക്ക് കൂടി നിപ ലക്ഷണം; 68കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി, സ്രവം പരിശോധനയ്ക്ക് അയച്ചു

Aswathi Kottiyoor
WordPress Image Lightbox