23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • തടയണകളുടെ സമർപ്പണവും: വലിച്ചെറിയൽ മുക്ത കേരളം, മഴക്കാലപൂർവ്വ ശുചീകരണം പദ്ധതികളുടെ കേളകം ഗ്രാമ പഞ്ചായത്ത്തല സംഘാടക സമിതി രൂപീകരണവും
Uncategorized

തടയണകളുടെ സമർപ്പണവും: വലിച്ചെറിയൽ മുക്ത കേരളം, മഴക്കാലപൂർവ്വ ശുചീകരണം പദ്ധതികളുടെ കേളകം ഗ്രാമ പഞ്ചായത്ത്തല സംഘാടക സമിതി രൂപീകരണവും

സംഘാടക സമിതി രൂപീകരണവും തടയണകളുടെ സമർപ്പണവും: വലിച്ചെറിയൽ മുക്ത കേരളം, മഴക്കാലപൂർവ്വ ശുചീകരണം പദ്ധതികളുടെ കേളകം ഗ്രാമ പഞ്ചായത്ത്തല സംഘാടക സമിതി രൂപീകരണവും കേളകം ഗ്രാമ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെയും സന്നദ്ധ പ്രവർത്തനങ്ങളുടെയും ഭാഗമായി നിർമ്മിച്ച 418 തടയണകളുടെ സമർപ്പണവും കേളകത്ത് നടന്നു. ഗ്രാമ പഞ്ചായത്ത് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് തങ്കമ്മ മേലേക്കുറ്റ് അധ്യക്ഷയായിരുന്നു. ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ തടയണകളുടെ സമർപ്പണം നിർവ്വഹിച്ചു. സജീവൻ പാലുമി, ബിജു ചാക്കോ, സുനിൽ കെ.ജി, ജയകൃഷ്ണൻ, അഞ്ജു ഷാജി എന്നിവർ പ്രസംഗിച്ചു.സെക്രട്ടറി പി.കെ.ശശീന്ദ്രൻ സ്വാഗതവും തോമസ് പുളിക്ക കണ്ടം നന്ദിയും പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ചെയർമാനും സെക്രട്ടറി പി.കെ.ശശീന്ദ്രൻ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു. എല്ലാ വാർഡുകളിലും സംഘാടക സമിതികൾ ഈ മാസം തന്നെ രൂപീകരിക്കുവാനും ടൗണുകൾ, പുഴ, തോട്, സ്ഥാപനങ്ങൾ എന്നിവ ജനകീയ സഹകരണത്തോടെ ശുചീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു.

Related posts

അപരിചിതരായ സ്ത്രീകളെ ഡാർലിങ് എന്ന് വിളിക്കുന്നത് ലൈംഗികാതിക്രമം’; പ്രതിയുടെ ശിക്ഷ ശരിവെച്ച് കോടതി

Aswathi Kottiyoor

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; ക്രൈംബ്രാഞ്ച് സിഐക്കെതിരെ കേസ്

Aswathi Kottiyoor

വിഘ്നേഷിന്റെ 3 കോടിയിലേറെ ചെലവ് വരുന്ന വഴിപാട്; ഗുരുവായൂരില്‍ മുഖമണ്ഡപത്തിന്റെയും നടപ്പന്തലിന്റെയും സമര്‍പ്പണം

Aswathi Kottiyoor
WordPress Image Lightbox