31.2 C
Iritty, IN
May 18, 2024
  • Home
  • Uncategorized
  • അപരിചിതരായ സ്ത്രീകളെ ഡാർലിങ് എന്ന് വിളിക്കുന്നത് ലൈംഗികാതിക്രമം’; പ്രതിയുടെ ശിക്ഷ ശരിവെച്ച് കോടതി
Uncategorized

അപരിചിതരായ സ്ത്രീകളെ ഡാർലിങ് എന്ന് വിളിക്കുന്നത് ലൈംഗികാതിക്രമം’; പ്രതിയുടെ ശിക്ഷ ശരിവെച്ച് കോടതി

കൊൽക്കത്ത: ഒരു പരിചയവുമില്ലാത്ത സ്ത്രീയെ ഡാർലിങ് എന്ന് വിളിക്കുന്നത് കുറ്റകൃത്യമാണെന്ന് കോടതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 എ (ഐ) സെക്ഷൻ പ്രകാരം ലൈംഗിക കുറ്റകൃത്യമാണെന്നാണ് കൽക്കട്ട കോടതി വ്യക്തമാക്കിയത്. വനിതാ പൊലീസിനെ ഡാർലിങ് എന്ന് വിളിച്ച കേസിലാണ് കോടതിയുടെ വിധി.

ജനക് റാം എന്നയാളുടെ ശിക്ഷ ശരിവെച്ച് പോർട്ട് ബ്ലെയർ ബെഞ്ചിലെ സിംഗിൾ ജഡ്ജി ജസ്‌റ്റിസ് ജയ് സെൻഗുപ്തയാണ് ഈ നിരീക്ഷണം നടത്തിയത്. ‘എന്താ ഡാർലിങ് എനിക്ക് പിഴയിടാൻ വന്നതാണോ’ എന്നാണ് ജനക് റാം പൊലീസ് കോണ്‍സ്റ്റബിളിനോട് ചോദിച്ചത്. ലൈംഗിക ചുവയുള്ള പരാമർശം സ്ത്രീത്വത്തെ അപമാനിക്കലാണെന്നും സെക്ഷൻ 354 എ പ്രകാരം ശിക്ഷാർഹമാണെന്നും കോടതി വ്യക്തമാക്കി.

Related posts

എഞ്ചിനീയറിങ് വിസ്മയം നാളെ തുറക്കും; ഇനി 2 മണിക്കൂർ വേണ്ട, 20 മിനിട്ടിലെത്തും, ബൈക്കിനും ഓട്ടോയ്ക്കും നോ എൻട്രി

Aswathi Kottiyoor

കളമശേരി മെഡിക്കല്‍ കോളേജ് മാതൃശിശു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് സമയബന്ധിതമായി പൂര്‍ത്തിയാക്കും*

Aswathi Kottiyoor

മാടായിപ്പാറയിൽ തീ പിടുത്തം

Aswathi Kottiyoor
WordPress Image Lightbox