24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ബ്ലൂ ടിക് വെരിഫിക്കേഷന്റെ പേരിലും തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലിസ്
Kerala

ബ്ലൂ ടിക് വെരിഫിക്കേഷന്റെ പേരിലും തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലിസ്

ഫേസ്ബുക് പേജുകള്‍ മാനേജ് ചെയ്യുന്നവരുടെ പേര്‍സണല്‍ പ്രൊഫൈല്‍ വെരിഫൈ ചെയ്ത് ബ്ലൂ ടിക് വെരിഫിക്കേഷന്‍ സൗജന്യമായി ചെയ്തു നല്‍കുന്നു എന്ന രീതിയില്‍ വെരിഫൈഡ് ആയിട്ടുള്ള ഫേസ്ബുക് പേജുകളെ ടാഗ് ചെയ്ത് വ്യാജ ലിങ്കുകളോട് കൂടിയ മെസ്സേജുകള്‍ നോട്ടിഫിക്കേഷന്‍ ആയി വരുന്നുണ്ട്.

ഇത്തരം വ്യാജ വെബ്‌സൈറ്റുകള്‍ ഫേസ്ബുക് ഉപഭോക്താക്കളുടെ യൂസര്‍ ഇന്‍ഫര്‍മേഷന്‍, ആക്റ്റീവ് സെഷന്‍ എന്നിവ ഹാക്ക് ചെയ്യുന്ന രീതിയില്‍ നിര്‍മിച്ചവ ആയിരിക്കും. ഇത്തരം മെസ്സേജുകളോട് പ്രതികരിച്ചാല്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍/ പേജുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ ഇത്തരം വ്യാജ മെസ്സേജുകളോട് പ്രതികരിക്കാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Related posts

കോവിഡ് വ്യാപനം; ഹൈകോടതി പ്രവർത്തനം വീണ്ടും ഓൺലൈനിലേക്ക്

Aswathi Kottiyoor

അതിഥി തൊഴിലാളികളുടെ സൗജന്യ ഇൻഷുറൻസ് പദ്ധതിയിൽ അഞ്ച്‌ ലക്ഷത്തിൽപരം പേർ: മന്ത്രി

Aswathi Kottiyoor

ഭിന്നശേഷി പുരസ്‌കാരം-2022ന് അപേക്ഷ ക്ഷണിച്ചു; ഇരുപത് മേഖലകളിൽ പുരസ്‌കാരങ്ങൾ

Aswathi Kottiyoor
WordPress Image Lightbox