23.7 C
Iritty, IN
October 4, 2023
  • Home
  • Kerala
  • കോവിഡ് വ്യാപനം; ഹൈകോടതി പ്രവർത്തനം വീണ്ടും ഓൺലൈനിലേക്ക്
Kerala

കോവിഡ് വ്യാപനം; ഹൈകോടതി പ്രവർത്തനം വീണ്ടും ഓൺലൈനിലേക്ക്

കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ ഹൈകോടതിയുടെ പ്രവർത്തനം വീണ്ടും ഓൺലൈനിലേക്കു മാറുന്നു. ഇനി മുതൽ വീഡിയോ കോൺഫറൻസിങ് മുഖേന സിറ്റിങ് നടത്താൻ ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിൽ ചേർന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗം തീരുമാനിച്ചു.

ഹൈകോടതി അഭിഭാഷക അസോസിയേഷൻ, കേരള ബാർ കൗൺസിൽ ഭാരവാഹികളുമായി ചർച്ച ചെയ്ത ശേഷം വെള്ളിയാഴ്ചയോടെ അന്തിമ തീരുമാനമുണ്ടാവും. നിലവിൽ ഏതാനും ന്യായാധിപർ കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലാണ്. കൂടാതെ കോടതി ജീവനക്കാരും അഭിഭാഷകരും കോവിഡ് പോസിറ്റിവാകുന്നത് പരിഗണിച്ചാണ് ഓൺലൈൻ രീതിയിൽ പ്രവർത്തനം മാറ്റാൻ തീരുമാനിച്ചത്. രാജ്യത്തെ പല ഹൈകോടതികളും സുപ്രീംകോടതിയും നിലവിൽ ഓൺലൈനിലാണ് പ്രവർത്തിക്കുന്നത്.

Related posts

സം​സ്ഥാ​ന​ത്തി​ന് 5.54 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി

സ്റ്റേഡിയം മറ്റാവശ്യങ്ങൾക്ക് നൽകുന്നത് നിരോധിക്കും: കായികമന്ത്രി വി.അബ്ദുറഹ്‌മാൻ

ആന്റിജൻ പരിശോധന നെഗറ്റീവ് ആകുന്നവർക്ക് മാത്രം ആർ. ടി. പി. സി. ആർ

WordPress Image Lightbox