25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കാട്ടുപന്നി കുറുകെ ചാടി; വയനാട്ടിൽ ഓട്ടോ മറിഞ്ഞ് നാലര വയസുകാരന് ദാരുണാന്ത്യം
Uncategorized

കാട്ടുപന്നി കുറുകെ ചാടി; വയനാട്ടിൽ ഓട്ടോ മറിഞ്ഞ് നാലര വയസുകാരന് ദാരുണാന്ത്യം


കല്‍പറ്റ∙ കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് നാലര വയസുകാരന് ദാരുണാന്ത്യം. വയനാട് മേപ്പാടിക്കു സമീപം ഓടത്തോടിലെ ഷമീര്‍-സുബൈറ ദമ്പതികളുടെ മകന്‍ മുഹമ്മദ് യാമിനാണ് മരിച്ചത്. മേപ്പാടി-വടുവന്‍ചാല്‍ റോഡിലെ നെടുങ്കരണയില്‍ ആണ് അപകടം.
ഓട്ടോയില്‍ ഉണ്ടായിരുന്ന സുബൈറയ്ക്കും മറ്റൊരു മകനായ മുഹമ്മദ് അമീനും പരിക്കേറ്റു. ഇവരെ മേപ്പാടി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുവീട്ടില്‍നിന്നു മടങ്ങുകയായിരുന്നു സുബൈറയും മക്കളും. അപകടത്തിൽ ഓട്ടോ ഡ്രൈവര്‍ക്കും പരിക്കുണ്ട്.

Related posts

ഷാൻ വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി 13 ന് പരി​ഗണിക്കും

Aswathi Kottiyoor

കേരള ഹൈക്കോടതി ഇ പോസ്റ്റ് വഴി ഇനി കക്ഷികൾക്ക് നോട്ടീസ് അയക്കും,ആദ്യഘട്ടം തിരുവനന്തപുരം ജില്ലയില്‍

Aswathi Kottiyoor

വമ്പൻ വർദ്ധനവ്; സ്വർണവില ജൂണിലെ ഏറ്റവും ഉയർന്ന നിരക്കിൽ

Aswathi Kottiyoor
WordPress Image Lightbox