24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • കുടുംബശ്രീ ജനകീയ ഹോട്ടലിൽ ഗ്യാസ് പെട്ടിത്തെറിച്ച് അപകടം; ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Uncategorized

കുടുംബശ്രീ ജനകീയ ഹോട്ടലിൽ ഗ്യാസ് പെട്ടിത്തെറിച്ച് അപകടം; ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാലക്കാട്: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലിന് തീ പിടിച്ചു. പാലക്കാട് പുതുശ്ശേരിയിലെ കുടുംബശ്രീ ജനകീയ ഹോട്ടലിലാണ് ഗ്യാസ് പെട്ടിത്തെറിച്ചത്. ഹോട്ടലിൽ പാചകം ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്.

ഉടൻ തന്നെ ജീവനക്കാർ ഹോട്ടലിൽ നിന്ന് പുറത്തേയ്ക്ക് ഓടിയതിനാൽ വൻ അപകടം ഒഴിവായി.പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടറിന്റെ അവശിഷ്ടങ്ങൾ ഏകദേശം 200 മീറ്റർ അകലെ ഒഴിഞ്ഞ പറമ്പിൽ നിന്നും കണ്ടെടുത്തു.

സിലിണ്ടർ പൊട്ടി തെറിച്ച ആഘാതത്തിൽ തൊട്ടടുത്തുള്ള ട്രാക്ടർ ഏജൻസിയുടെ ഓഫീസിലും കേടുപാടുകൾ സംഭവിച്ചു.

ഹോട്ടലിൽ ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കുടുംബശ്രീ ജീവനക്കാർ പറഞ്ഞു. കഞ്ചിക്കോട് അഗ്നിശമനസേനാംഗങ്ങൾ എത്തിയാണ് ഹോട്ടലിലെ തീ അണച്ചത്.

Related posts

ഇന്റർവ്യൂ മാർച്ച് 15,16 തിയ്യതികളി വനിത ശിശുവികസന വകുപ്പിന് കീഴിൽ പേരാവൂർ ഐ സി ഡി

Aswathi Kottiyoor

ലഹരിക്കെതിരെ മെഗാ ഷോ നടത്തി ജനമൈത്രി പോലീസ് –

Aswathi Kottiyoor

തുർക്കിക്ക് 100 കോടി പ്രഖ്യാപിച്ച പിണറായി സർക്കാർ പൂളക്കുറ്റി ദുരന്തബാധിതരെ അവഗണിക്കുന്നു; ജനകീയ സമിതി

Aswathi Kottiyoor
WordPress Image Lightbox