27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ശബരിമല വിമാനത്താവളം; പ്രതിരോധമന്ത്രാലയത്തിന്റെ അനുമതിയായി.*
Uncategorized

ശബരിമല വിമാനത്താവളം; പ്രതിരോധമന്ത്രാലയത്തിന്റെ അനുമതിയായി.*


ന്യൂഡല്‍ഹി: നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന് പ്രതിരോധമന്ത്രാലയം അനുമതി നല്‍കി. ആന്റോ ആന്റണിയുടെ ചോദ്യത്തിന് മറുപടിയായി വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യം. പരിസ്ഥിതിയനുമതിയാണ് അടുത്തഘട്ടം. അതിനുശേഷമേ അന്തിമാനുമതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കൂ.

2008-ലെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള നയപ്രകാരം 2020 ജൂണിലാണ് സംസ്ഥാനസര്‍ക്കാര്‍ സംരംഭമായ കെ.എസ്.ഐ.ഡി.സി. വിമാനത്താവളം സ്ഥാപിക്കാന്‍ അപേക്ഷനല്‍കിയത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ), പ്രതിരോധമന്ത്രാലയം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എന്നിവരുമായി കൂടിയാലോചിച്ച് അപേക്ഷ വ്യോമയാനമന്ത്രാലയം പരിശോധിച്ചു. സാങ്കേതിക-സാമ്പത്തിക സാധ്യതാ പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ.എസ്.ഐ.ഡി.സി.യോട് വ്യോമയാനമന്ത്രാലയം ആവശ്യപ്പെട്ടു.കഴിഞ്ഞ ജൂണില്‍ കെ.എസ്.ഐ.ഡി.സി. അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നവംബര്‍ 22-ന് ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങളെക്കുറിച്ച് പരിശോധിക്കുന്ന സമിതിക്ക് മുന്നില്‍ ഈ നിര്‍ദേശം അവതരിപ്പിച്ചു. ഭൂമിയുടെ ലഭ്യത, ആഘാതപഠനം, ആഭ്യന്തര റിട്ടേണ്‍നിരക്ക് തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബറില്‍ കെ.എസ്.ഐ.ഡി.സി. ഇത് നല്‍കി.

നിര്‍ദിഷ്ട വിമാനത്താവളത്തില്‍നിന്ന് 150 കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ള എല്ലാ വിമാനത്താവളങ്ങളുടെയും സാന്നിധ്യത്തെക്കുറിച്ച് ഫെബ്രുവരി 16-ന് വ്യോമയാന മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. പദ്ധതിപ്രദേശത്ത് കെ.എസ്.ഐ.ഡി.സി. പരിസ്ഥിതി ആഘാതം വിലയിരുത്തല്‍പഠനം നടത്തിവരികയാണന്നും മന്ത്രി സിന്ധ്യ അറിയിച്ചു.

Related posts

ഭിന്നശേഷി സംവരണം; ‘മുസ്ലീം വിഭാഗത്തിനെയോ മറ്റു വിഭാഗങ്ങളെയോ ബാധിക്കില്ല’; നിയമസഭയിൽ മന്ത്രി ആർ ബിന്ദു

Aswathi Kottiyoor

എയർ ഇന്ത്യയുടെ യാത്ര ദുരിതത്തിൽ വലഞ്ഞ് മലയാളികൾ; കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുള്ള യാത്രക്കാർ മുംബൈയിൽ കുടുങ്ങി

Aswathi Kottiyoor

ആറു ദിവസത്തിൽ ഒന്നര ലക്ഷത്തിലധികം പേർ; ഡിസംബറിന്‍റെ കുളിര് തേടി ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

Aswathi Kottiyoor
WordPress Image Lightbox