28.9 C
Iritty, IN
August 19, 2024
  • Home
  • Kerala
  • ഫ്ലാറ്റ്, അപാർട്മെന്റ് മുദ്രപ്പത്ര നിരക്ക് 7 ശതമാനമാക്കി.
Kerala

ഫ്ലാറ്റ്, അപാർട്മെന്റ് മുദ്രപ്പത്ര നിരക്ക് 7 ശതമാനമാക്കി.

ഫ്ലാറ്റുകളും അപാർട്മെന്റുകളും നിർമിച്ച് 6 മാസത്തിനകം മറ്റൊരാൾക്കു കൈമാറുമ്പോഴുള്ള മുദ്രപ്പത്ര നിരക്ക് (സ്റ്റാംപ് ഡ്യൂട്ടി) 5 ശതമാനത്തിൽ നിന്ന് 7 ശതമാനമാക്കി നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഏപ്രിൽ ഒന്നു മുതലാണു വർധന പ്രാബല്യത്തിലാകുക. റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം കണക്കിലെടുത്ത് 2010ലാണ് 6 മാസത്തിനുള്ളിൽ കൈമാറുന്ന ഫ്ലാറ്റുകൾ‌ക്ക് നിരക്ക് 5 ശതമാനമാക്കി കുറച്ചത്. എന്നാൽ, സർക്കാരിന്റെ വരുമാനം വർധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി ഇത് 7 ശതമാനമാക്കുമെന്ന് ബജറ്റിൽ മന്ത്രി കെ.എൻ.ബാലഗോപാൽ‌ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ചാണു വിജ്ഞാപനം. 

ആധാരത്തിൽ 25 ലക്ഷം രൂപ വില കാണിക്കുന്ന ഫ്ലാറ്റിന് ഇപ്പോൾ 1.25 ലക്ഷം രൂപ സ്റ്റാംപ് ഡ്യൂട്ടി നൽകുന്ന സ്ഥാനത്ത് ഏപ്രിൽ 1 മുതൽ 1.75 ലക്ഷം രൂപ (50,000 രൂപ അധികം) നൽകേണ്ടി വരും. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു കെട്ടിട നമ്പർ‌ ലഭിക്കുന്ന ദിവസത്തെയാണ് നിർമാണം പൂർത്തിയായ ദിവസമായി കണക്കാക്കുക. അതേസമയം, 6 മാസത്തിനു ശേഷം റജിസ്റ്റർ ചെയ്യുന്ന ഫ്ലാറ്റുകൾ‌ക്കും അപാർട്മെന്റുകൾക്കും വിലയുടെ 8 ശതമാനമാണ് സ്റ്റാംപ് ഡ്യൂട്ടി. 

Related posts

33 വി​ല്ലേ​ജ് ഓ​​​ഫീസുക​ൾ കൂ​ടി സ്മാ​ർ​ട്ടാ​ക്കു​ന്നു

Aswathi Kottiyoor

വിവാഹിതരാകാൻ മുൻകൂർ അറിയിപ്പ് നിർബന്ധമല്ല എന്ന് സുപ്രിം കോടതി

Aswathi Kottiyoor

സംസ്ഥാനത്ത്‌ മഴ കനക്കും; ആറ്‌ ജില്ലകളിൽ നാളെയും യെല്ലോ അലർട്ട്‌

Aswathi Kottiyoor
WordPress Image Lightbox