27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ട്രാൻസ്ഫോർമറിന്റെ ഫ്യൂസുകൾ ഊരിമാറ്റി അജ്ഞാതൻ- ഇരുട്ടിലായി പ്രദേശവാസികൾ
Iritty

ട്രാൻസ്ഫോർമറിന്റെ ഫ്യൂസുകൾ ഊരിമാറ്റി അജ്ഞാതൻ- ഇരുട്ടിലായി പ്രദേശവാസികൾ

ഇരിട്ടി : ഇരിട്ടി താലൂക്ക് ആശുപത്രി റോഡിലെ നരിക്കുണ്ടത്തുള്ള ട്രാൻസ്ഫോർമറിൻ്റെ ഫ്യൂസുകൾ മുഴുവൻ ഊരിമാറ്റി അജ്ഞാതൻ. ട്രാൻസ്‌ഫോറിന്റെ 6 ഫ്യൂസുകളും ഊരിമാറ്റിയതോടെ ഒരു പ്രദേശം മുഴുവൻ പത്ത് മണിക്കൂറോളം ഇരുട്ടിലായി.
വെളിയാഴ്ച രാത്രി 9 മണിയോടെ യായിരുന്നു സംഭവം. ഇരുന്നൂറിലേറെ വീടുകളും വിവിധ സ്ഥാപങ്ങളുമുള്ള പ്രദേശത്തെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടതോടെ രാത്രി വൈകിയും വൈദ്യുതി എത്താത്തതിനെ തുടർന്ന് ആളുകൾ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചു. കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തിയപ്പോൾ ഫ്യൂസുകൾ മുഴുവൻ ട്രാൻസ്ഫോമറിന് ചുവട്ടിൽ ഊരി ഇട്ട നിലയിലായിരുന്നു. എന്നാൽ ലൈനിൽ വല്ല പ്രശ്നവുമുണ്ടായതിനെത്തുടർന്ന് പ്രദേശവാസികൾ ആരെങ്കിലും ഫ്യുസുകൾ ഊരിയിട്ടതാവാം എന്ന് കരുതി പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഫ്യുസ് പുനഃസ്ഥാപിച്ചാൽ വല്ല അപകടവുമുണ്ടാകുമോ എന്ന സംശയം ബലപ്പെട്ടതിനെത്തുടർന്ന് ഇവർ മടങ്ങി. രാവിലെ ഒരിക്കൽ കൂടി പരിശോധന നടത്തിയപ്പോൾ അപകടങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷമാണ് ഫ്യൂസുകൾ പുനർ സ്ഥാപിച്ചത്. തുടർന്ന് കെഎസ്ഇബി അധികൃതർ ഫ്യൂസ് ഊരിയ അജ്ഞാതനെ കണ്ടെത്താൻ ഇരിട്ടി പോലീസിൽ പരാതിയും കൊടുത്തു. ഈ ചൂടുകാലത്ത് വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് ഫാനുകളും മറ്റും പ്രവർത്തിപ്പിക്കാൻ കഴിയാത്തതുമൂലം ഉറക്കമില്ലാതെ നാട്ടുകാരും വലഞ്ഞു.

Related posts

അശ്വിനി കുമാറിന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

Aswathi Kottiyoor

മോട്ടോർവാഹന വകുപ്പിന്റെ വാഹന പരിശോധന; ഇരിട്ടി ആർ ടി ഒവിന് കീഴിൽ ഒരുമാസത്തിനുള്ളിൽ പിഴയീടാക്കിയത് 23 ലക്ഷം രൂപ

Aswathi Kottiyoor

പുന്നാട് ടൗണിലെ തണൽ മരത്തിന്റെ ശിരച്ഛേദം നടത്തി സാമൂഹിക ദ്രോഹികൾ

Aswathi Kottiyoor
WordPress Image Lightbox