27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഉന്നതതല യോഗം ചേര്‍ന്നു ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് തീപിടിത്തം നിയന്ത്രണ വിധേയം: മന്ത്രി പി രാജീവ്.*
Uncategorized

ഉന്നതതല യോഗം ചേര്‍ന്നു ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് തീപിടിത്തം നിയന്ത്രണ വിധേയം: മന്ത്രി പി രാജീവ്.*


ജെസിബി യുടെ സഹായത്തോടെ കടമ്പ്രയാര്‍ വൃത്തിയാക്കിയാണ് ജലമെടുക്കുന്നത്. 32 ഫയര്‍ എന്‍ജിനുകളാണ് തീയണയ്ക്കുന്നത്. കൂടുതല്‍ പോര്‍ട്ടബിള്‍ പമ്പുകള്‍ കൂടി സജ്ജീകരിക്കും. കടമ്പ്രയാറില്‍ നിന്ന് വെള്ളമെടുക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടായാല്‍ എഫ്എസിടിയിലെ തടാകത്തില്‍ നിന്നെടുക്കും.നിലവിലെ പ്രശ്‌നം പരിഹരിച്ചാല്‍ ഉടന്‍ പ്ലാന്റിലേക്കുള്ള റോഡ് കൊച്ചി കോര്‍പ്പറേഷന്‍ അടിയന്തര പ്രാധാന്യത്തോടെ ഉപയോഗക്ഷമമാക്കും. മാലിന്യം ശേഖരിക്കല്‍ പുനരാരംഭിക്കുന്നതുവരെ മാലിന്യസംസ്‌കരണത്തിന് താത്കാലിക സംവിധാനം ഏര്‍പ്പെടുത്തും. കോര്‍പ്പറേഷന്റെ ശുപാര്‍ശ പ്രകാരം ജില്ലാ കളക്ടര്‍ മുന്‍ കൈയെടുത്തായിരിക്കും ഇക്കാര്യത്തിലുള്ള നടപടി.

ഭാവിയില്‍ തീപിടിത്തം ഉണ്ടായാല്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ ഏകോപന സമിതി രൂപീകരിച്ചു. കോര്‍പ്പറേഷന്‍ അഡീഷണല്‍ സെക്രട്ടറി, ജില്ലാ ഫയര്‍ ഓഫീസര്‍, തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍, അഡീഷണല്‍ ഡി എം ഒ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍, വടവുകോട് – പുത്തന്‍കുരിശ് പഞ്ചായത്ത് സെക്രട്ടറി, മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, ബി.പി.സി.എല്‍, സിയാല്‍, കെ.എസ്.ഇ.ബി പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ബ്രഹ്‌മപുരത്ത് അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സമിതി രൂപീകരിച്ചത്.

കൂടാതെ മാലിന്യ പ്ലാന്റ് പ്രവര്‍ത്തിക്കുന്ന വടവുകോട് – പുത്തന്‍കുരിശ് പഞ്ചായത്തിന്റെ ആശങ്കകള്‍ പരിഹരിക്കാനായി കോര്‍പ്പറേഷന്‍ മേയര്‍, കുന്നത്തുനാട് എം.എല്‍.എ, ജില്ലാ കളക്ടര്‍, പഞ്ചായത്ത് പ്രസിഡന്റ്, കോര്‍പ്പറേഷന്റെയും പഞ്ചായത്തിന്റെയും സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്ന സമിതി മൂന്ന് മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും.

Related posts

ലോകകേരള സഭ: ഒന്നിനും കണക്കില്ല; കണക്കുകൾ ഓഡിറ്റ് ചെയ്യാറുണ്ടെന്ന സർക്കാർ വാദം പൊളിഞ്ഞു

Aswathi Kottiyoor

‘പത്മജയുമായി ഇനി ബന്ധമില്ല’, കരുണാകരന്റെ കുടുംബത്തില്‍നിന്ന് ഒരാളെ ബിജെപിക്ക് കിട്ടിയെന്നത് ദുഖകരം: മുരളീധരന്‍

Aswathi Kottiyoor

മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാകാനില്ലെന്ന് ജ.മണികുമാർ; പ്രഖ്യാപനം ഗവർണർ നിയമനം അംഗീകരിച്ചതിന് പിന്നാലെ

Aswathi Kottiyoor
WordPress Image Lightbox