25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു
Kerala

ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

കേളകം: ബൈക്ക് അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ അമലേഷ് സുരേഷ് ചികിത്സ സഹായം തേടുന്നു. കേളകം ഇരട്ടത്തോട് പാലത്തിൽ വച്ചുണ്ടായ അപകടത്തിൽ തലക്കും, കണ്ണിനും ഗുരുതരമായ പരിക്കേറ്റ അമലേഷ് കോഴിക്കോട് മിംസിൽ ആശുപത്രിയിൽ ഐ.സി.യുവിലാണിപ്പോൾ. നിലവിൽ രണ്ടു ഓപറേഷനുകൾ കഴിഞ്ഞു. കണ്ണിനേറ്റ ഗുരുതര പരിക്കിന് 2 ഓപ്പറേഷനുകൾ കൂടി ഇനിയും ചെയ്യേണ്ടതുണ്ട്. കൂടാതെ യുവാവിന്റെ തുടർ ചികിത്സയ്ക്കായി ഭീമമായ തുക ഇനിയും ആവശ്യവുമാണ്. ഇത് അമലേഷിൻറെ കുടുംബത്തിന് സാമ്പത്തികമായി താങ്ങാവുന്നതിലും എത്രയോ അപ്പുറവുമാണ്. ഈ സാഹചര്യത്തിലാണ് യുവാവിനെ സഹായിക്കാൻ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇന്ദിര ശ്രീധരൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എൻ സുനിന്ദ്രൻ എന്നിവർ രക്ഷാധികാരികളായി ചികിൽസ സഹായകമ്മിറ്റി രൂപീകരിച്ചത്.

ചികിൽസ സഹായകമ്മിറ്റി

ചെയർമാൻ : ജിജ പാനികുളങ്ങര
കൺവിനർ: ജിജോ അറയ്ക്കൽ : 9847184848
ട്രഷറർ : കെ.എസ് മുരളി : 9744593220

Related posts

ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി ജൂൺ 3ന്

Aswathi Kottiyoor

കെ​എ​സ്ആ​ർ​ടി​സി എന്ന പേ​ര് കേ​ര​ള​ത്തി​ന് സ്വ​ന്തം

Aswathi Kottiyoor

മാസ്റ്റർ പ്ലാനുകൾ സമയബന്ധിതമായി പൂർത്തിയാക്കണം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox