22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തി; രക്ഷാപ്രവർത്തനം തുടരുന്നു
Uncategorized

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തി; രക്ഷാപ്രവർത്തനം തുടരുന്നു

ഇസ്താംബുൾ: രണ്ടാഴ്ചയ്ക്ക് മുന്‍പുണ്ടായ ഭൂചലനത്തിന്റെ നടുക്കം മാറുന്നതിന് മുൻപേ തുർക്കിയിൽ വീണ്ടും ഭൂചലനം. തെക്കൻ പ്രവിശ്യയായ ഹതായിലാണ് ഭൂചലനം ഉണ്ടായത്. റിക്സടർ സ്കെയിലിൽ‌ 6.4 രേഖപ്പെടുത്തി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാത്രി എട്ടു മണിയോടെയാണ് വീണ്ടും ഭൂചലനം ഉണ്ടായത്.
ഭൂകമ്പത്തിൽ കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു. മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്നും അന്റാക്യയിലെ കെട്ടിടങ്ങൾക്ക് കൂടുതൽ നാശനഷ്ടങ്ങൾല സംഭവിച്ചിരിക്കുന്നത്.

ഫെബ്രുവരി ആറിന് തുർക്കിയിലും സിറിയയിലും വൻ ഭൂചനം ആയിരുന്നു ഉണ്ടായത്. ഏകദേശം 41,000 പേർ ഈ ഭൂചലനത്തിൽ മരിച്ചിരുന്നു. നിരവധി പേർക്ക് പരിക്ക് പറ്റിയിരുന്നു. തുർക്കിയില്‍ രക്ഷാപ്രവർത്തനത്തിനായി ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളെല്ലാം ദുരിന്തനിവാരണ സേനയടക്കമുള്ള സംഘങ്ങളെ അയച്ചിരുന്നു

Related posts

മലമ്പുഴയിൽ യുവാവും പതിനാറുകാരിയും പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ

Aswathi Kottiyoor

കൊളക്കാട്: മഞ്ഞളാംപുറം റോഡിൽ കാർ മറിഞ്ഞ് അപകടം.

Aswathi Kottiyoor

പരാതി പരിഹാര അദാലത്ത് നടത്തി

Aswathi Kottiyoor
WordPress Image Lightbox