• Home
  • Kerala
  • പടിയൂരിൽ കിൻഫ്രയുടെ വ്യവസായ പാർക്ക്; ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തി നിർണ്ണയ നടപടികൾ ആരംഭിച്ചു
Kerala Uncategorized

പടിയൂരിൽ കിൻഫ്രയുടെ വ്യവസായ പാർക്ക്; ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തി നിർണ്ണയ നടപടികൾ ആരംഭിച്ചു

ഇരിട്ടി: വ്യവസായ വകുപ്പിന് കീഴിൽ പടിയൂർ പഞ്ചായത്തിലെ പടിയൂർ, കല്ല്യാട് വില്ലേജുകളെ ഉൾപ്പെടുത്തി ആരംഭിക്കുന്ന കിൻഫ്രയുടെ വ്യവസായ പാർക്കിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തി നിർണ്ണയ പ്രവർത്തികൾ ആരംഭിച്ചു. വ്യവസായ പാർക്കിനായി 708 ഏക്കറിലെ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 15 ദിവസത്തിനതം അതിർത്തി നിർണ്ണയം പൂർത്തിയാക്കി ഏറ്റേടുക്കേണ്ട ഭൂമിയുടെ മാപ്പ് തയ്യാറാക്കി ജില്ലാ കലക്ടർക്ക് സമർപ്പിക്കും. ഇതിന് മുന്നോടിയായി അതിർ്ത്തി നിർണ്ണയിച്ച സ്ഥലങ്ങളിൽ സിമന്റ് സർവ്വെക്കല്ലുകൾ സ്ഥാപിക്കും. മാപ്പിന് ജില്ലാ കലക്ടറുടെ അംഗീകാരം ലഭിക്കുന്നതോടെ വ്യക്തികളുടെ സ്ഥലം അളന്നുതിരിക്കും. ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങളുടേയും കൃഷി വിളകളുടേയും മരങ്ങളുടേയും വിലനിർണ്ണയവും ഇതോടൊപ്പം പൂർത്തിയാക്കും.

ഈ വർഷം അവസാനത്തോടെ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാത്തി ഉടമകൾക്ക് നഷ്ടപരിഹാരം അനുവദിക്കാവുന്ന നിലയിലാണ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവുക. പടിയൂർ വില്ലേജിലെ കുയിലൂർ, പടിയൂർ ദേശത്തും കല്ല്യാട് വില്ലേിലെ ഊരത്തൂർ ദേശത്തുമായി 708.59 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.ഭൂമി ഏറ്റെടുക്കുമ്പോൾ പ്രദേശത്തുണ്ടാകുന്ന സാമൂഹ്യാഘാത പഠനം സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ നേരത്തെ പൂർത്തിയാക്കുകയും സർക്കാർ ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. 250 ഏക്കർ ഭൂമി കല്യാട് വില്ലേജിലും 458.59 ഏക്കർ ഭൂമി പടിയൂർ വില്ലേജിലുമാണ് ഏറ്റെടുക്കുന്നത്. 2019ൽ ആണ് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറത്തിറങ്ങിയത്. ജനവാസം തീരെ കുറഞ്ഞ മേഖലയാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ നടക്കുന്നത്. 700 ഏക്കറിനുള്ളിൽ 20ൽ താഴെ വീടുകൾ മാത്രമാണ് ഇതിൽ ഉൾപ്പെടുന്നത്. പടിയൂർ വില്ലേജിൽ ഏറ്റെടുക്കുന്ന ഭൂമി സംസ്ഥാന ഹൈവെയോടും പഴശ്ശി പദ്ധതി പ്രദേശത്തോടും ചേർന്ന പ്രദേശമാണ്. പഴശ്ശി സാഗർ ജല വൈദ്യുത പദ്ധതി പ്രദേശം എന്ന നിലയിലും വെള്ളം യഥേഷ്ടം ലഭിക്കുമെന്നതിനാലും തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പതയോട് ചേർന്ന പ്രദേശം എന്ന നിലയിലും ഏറെ സാധ്യതയുള്ള പ്രദേശമാണിത്. ഏറ്റെടുക്കുന്ന ഭൂമിയുടെ മൂന്നിൽ രണ്ട് ഭാഗവും എസ്റ്റേറ്റ് മേഖലയുമാണ്. പഴശ്ശി പദ്ധതി പ്രദേശത്തു നിന്നാണ് സർവ്വെ തുടങ്ങിയത്. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ, കിൻഫ്ര അഡൈ്വസർ വി.എം. സജീവൻ,വാർഡ് അംഗം കെ. ശോഭന, കെ.വി. മനോഹരൻ, പി.കെ. വേണുഗോപാലൻ, കിൻഫ്ര കോ.ഓഡിനേറ്റർ എൻ.വി. ബാബുരാജ്, ഫീൽഡ് അസിസ്റ്റന്റ് എം.വി. രാംദാസ് , മുഹമ്മദ് സിറാജ് തുടങ്ങിയവർ സംബന്ധിച്ചു. ഘട്ടം ഘട്ടമാമായി മട്ടന്നൂർ വിമാനത്താവളത്തോട് ചേർന്ന് വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 5000ഏക്കർ ഭൂമി ഏറ്റെടുക്കുമെന്ന സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിൽ ഏറ്റെടുക്കുന്ന ഭൂമിയിൽ ജില്ലയിൽ വിവിധ ഇടങ്ങളിലായി 11 വ്യവസായ പാർക്ക് സ്ഥാപിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. കിഴല്ലൂർ, പട്ടാന്നൂർ വില്ലേജുകളിലായി 500 ഏക്കർ ഭൂമിയും ഏറ്റെടുക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും

Related posts

പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു: ജൂൺ മൂന്നിന് ട്രക്കിംഗ്

Aswathi Kottiyoor

മാവടി പയ്യാമ്പള്ളി കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടന പ്രവൃത്തി നിർവഹിച്ചു

Aswathi Kottiyoor

കോഴിക്കോട് ലൈറ്റ് മെട്രോ വീണ്ടും സജീവമാകുന്നു; കെഎംആര്‍എല്ലിന്റെ നേതൃത്വത്തിൽ മൊബിലിറ്റി പ്ലാൻ തയ്യാറാക്കും

Aswathi Kottiyoor
WordPress Image Lightbox