24.2 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • കേളകം മൂര്‍ച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവവും പ്രതിഷ്ഠാ വാര്‍ഷികവും 22 മുതൽ 28 വരെ
Kelakam

കേളകം മൂര്‍ച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവവും പ്രതിഷ്ഠാ വാര്‍ഷികവും 22 മുതൽ 28 വരെ

കേളകം: കേളകം ശ്രീ മൂര്‍ച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവവും പ്രതിഷ്ഠാ വാര്‍ഷികവും ഫെബ്രവരി 22 മുതല്‍ 28 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച്ച രാവിലെ കൊടിയേറ്റോടുകൂടി ഉത്സവത്തിന് തുടക്കമാവും. വൈകുന്നേരം അഞ്ചിന് കലവറനിറയ്ക്കല്‍ ഘോഷയാത്ര നടക്കും. 23-ന് നിത്യ ക്ഷേത്രാചാര ചടങ്ങുകൾക്ക് പുറമെ വാർഷിക നാഗപൂജ, പുള്ളുവൻപാട്ട്, വൈകിട്ട് ഏഴ് മണിക്ക് എസ്.എൻ. വനിതാ സമ്മേളനം, രാത്രി 9 ന് ഡാൻസ് പ്രോഗ്രാം, 24-ന് രാത്രി സൂപ്പർ ഹിറ്റ് ഗാനമേള, 25-ന് വൈകിട്ട് എട്ടിന് ആയിരങ്ങൾ അണിനിരക്കുന്ന താലപ്പൊലി കുംഭകുട ഘോഷയാത്ര എന്നിവ നടക്കും. 26-ന് വൈകുന്നേരം ഏഴ് മണിക്ക്‌ നടക്കുന്ന സാംസ്കാരിക സമ്മേളനം എസ്എന്‍ഡിപി യോഗം ഇരിട്ടി യൂണിയന്‍ പ്രസിഡണ്ട് കെ. വി. അജി ഉദ്ഘാടനം ചെയ്യും. അഡീഷനൽ ഡിസ്ട്രിക് ആൻറ് സെഷൻസ് ജഡ്ജ് കെ.സോമൻ മുഖ്യ അതിഥിയാകും. ചടങ്ങിൽ ക്ഷണിക്കപ്പെട്ട വിമുക്ത ഭടൻമാരെ ആദരിക്കും. 27-ന് പള്ളിവേട്ട, 28-ന് നടക്കുന്ന വലിയ ഗുരുതിയോടുകൂടി ക്ഷേത്രോത്സവം സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ എസ്എന്‍ഡിപി യോഗം ഇരിട്ടി യൂണിയന്‍ പ്രസിഡണ്ട് കെ. വി. അജി, ആഘോഷ കമ്മറ്റി ഭാരവാഹികളായ എം.ഡി. സുരേന്ദ്രൻ, വി.വി. സജീവ്, വി.എം. ഷാജു എന്നിവര്‍ പങ്കെടുത്തു.

Related posts

കനത്ത മഴയിൽ ദേവാലയത്തിന് മുന്നിലെ കരിങ്കൽ ഭിത്തി തകർന്നു

Aswathi Kottiyoor

ചമ്പക്കര മീൻ മാർക്കറ്റിൽ മിന്നൽ പരിശോധന; പഴകിയ മീൻ കണ്ടെടുത്തു

Aswathi Kottiyoor

കഞ്ചാവ് കൈവശം വച്ച കൊട്ടിയൂർ സ്വദേശി പേരാവൂർ എക്‌സൈസ് പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox