23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ചൂടിലും തണുപ്പിലും വലഞ്ഞ്‌ കേരളം ; കൂടുതൽ ചൂട് പാലക്കാട്‌, കണ്ണൂർ ജില്ലകളിൽ
Kerala

ചൂടിലും തണുപ്പിലും വലഞ്ഞ്‌ കേരളം ; കൂടുതൽ ചൂട് പാലക്കാട്‌, കണ്ണൂർ ജില്ലകളിൽ

പകൽച്ചൂടിൽ വെന്തുരുകി കേരളം, രാത്രിയിലും പുലർച്ചകളിലുമാകട്ടെ മരംകോച്ചുന്ന തണുപ്പും. ഏറ്റവും കൂടുതൽ ചൂട് തുടർച്ചയായ ദിവസങ്ങളിൽ പാലക്കാട്‌, കണ്ണൂർ ജില്ലകളിൽ രേഖപ്പെടുത്തി. വേനലെത്തുംമുമ്പേ വർധിച്ച ചൂടിന്റെ ആധിക്യം കാലാവസ്ഥാ മാറ്റത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നു. കൂടിയ അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്‌ 14ന്‌ പാലക്കാട്‌ എരിമയൂരിലാണ്‌, 40.6 ഡിഗ്രി സെൽഷ്യസ്‌. എരിമയൂരിൽ ഇത്‌ തുടരുകയാണിപ്പോഴും. അതിരാവിലെയുള്ള തണുപ്പും തുടർന്നുള്ള ചൂടും തുടരുമെന്നാണ്‌ പ്രവചനം. ഇതാകട്ടെ മനുഷ്യരുടെ ഉൾപ്പെടെ ആരോഗ്യത്തെയും ബാധിക്കുമെന്ന്‌ വിദഗ്ധർ പറയുന്നു. ശരീര താപനില നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ട്‌, സൂര്യാഘാതം, ഹൈപ്പർതെർമിയ തുടങ്ങിയവയ്ക്ക്‌ ചൂട്‌ കാരണമാകും. ഹൃദ്‌രോഗങ്ങൾ, ശ്വാസസംബന്ധിയായ രോഗങ്ങൾ, സെറിബ്രോവാസ്കുലർ രോഗങ്ങൾ, പ്രമേഹപ്രശ്നങ്ങൾ എന്നിവ ഗുരുതരമാകാനുമിടയുണ്ട്‌.

തണുപ്പേകും 
പച്ചക്കറിയും പഴങ്ങളും
കനത്തചൂടിൽനിന്ന്‌ രക്ഷ നേടാൻ ഭക്ഷണക്രമത്തിലും മാറ്റം വരുത്തണം. ഫലവർഗങ്ങൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. ഇലക്കറികൾ, തേങ്ങാപ്പാൽ/ വെള്ളം, വെള്ളരി തുടങ്ങിയവയും കഴിക്കണം. ജലാംശം കൂടുതലുള്ള പച്ചക്കറികൾ വേവിക്കാതെ കഴിക്കുന്നത്‌ നല്ലതാണ്‌. സൂര്യപ്രകാശം നേരിട്ട്‌ ഏൽക്കുന്നത്‌ പരമാവധി ഒഴിവാക്കണം.

സൂക്ഷിക്കാം 
അഗ്നിബാധ
ചൂടിന്റെ കാഠിന്യം വർധിച്ചതിനാൽ അഗ്നിബാധാ സാഹചര്യങ്ങളും കൂടുതലാണ്‌. തീപിടിത്തമുണ്ടായാലുടൻ വിവരം അടുത്തുള്ള അഗ്നിരക്ഷാനിലയത്തിൽ അറിയിക്കണം. അഗ്നിരക്ഷാ വകുപ്പിന്റെ 131 എന്ന നമ്പറിലും അറിയിക്കാം. പൊതുസ്ഥലങ്ങളിൽ മാലിന്യം കത്തിക്കരുത്. തീ സാന്നിധ്യമുണ്ടായ സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. കെട്ടിടങ്ങളിലെ സ്ഥിരം അഗ്നിശമന സംവിധാനങ്ങൾ പ്രവർത്തനക്ഷമമാണെന്നും ഉറപ്പാക്കണം. ഒഴിഞ്ഞ പറമ്പുകളിലെയും പുരയിടങ്ങളിലെയും ഉണങ്ങിയ പുല്ലും മറ്റ്‌ സസ്യങ്ങളും ഒഴിവാക്കണം.

Related posts

നിയന്ത്രണം വിട്ടു മറിഞ്ഞ ഓട്ടോയിൽ സ്‌കൂട്ടർ ഇടിച്ചുകയറി രണ്ടു മരണം

Aswathi Kottiyoor

മൊബൈൽ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

പൊതു ഇടങ്ങളിൽ വായന കോർണർ സ്ഥാപിച്ച് വായന വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ് എസ് യൂണിറ്റ് ഇരിട്ടി

Aswathi Kottiyoor
WordPress Image Lightbox