26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • *ബിജു ഇസ്രയേലില്‍ മുങ്ങിയത് ബോധപൂര്‍വം; ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യം: മന്ത്രി.*
Kerala

*ബിജു ഇസ്രയേലില്‍ മുങ്ങിയത് ബോധപൂര്‍വം; ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യം: മന്ത്രി.*

ആലപ്പുഴ ∙ ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ ബിജു കുര്യന്‍ ബോധപൂര്‍വം മുങ്ങിയതെന്നു കൃഷിമന്ത്രി പി.പ്രസാദ്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തത്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. ബിജുവിന്റെ കുടുംബാംഗങ്ങള്‍ എന്നെ വിളിച്ച് ക്ഷമ ചോദിച്ചു. സഹോദരനുമായി ഫോണിൽ സംസാരിച്ചു. സംഘം തിരിച്ചെത്തിയശേഷം നിയമനടപടിയെക്കുറിച്ച് ആലോചിക്കും. നല്ല ഉദ്ദേശ്യത്തോടെയാണ് കർഷക സംഘത്തെ ഇസ്ര‌യേലിലേക്ക് അയച്ചത്. വിശദമായ പരിശോധനയ്ക്കു ശേഷമാണ് കർഷകരെ തിരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു.ഞായറാഴ്ച രാവിലെയെങ്കിലും ബിജു സംഘത്തോടൊപ്പം ചേരുമെന്നു പ്രതീക്ഷിച്ചിരുന്നു. 2 പെൺകുട്ടികളുടെ അച്ഛനാണു ബിജു. വളരെ ആസൂത്രിതമായാണു മുങ്ങിയത്. എന്തെങ്കിലും അപകടം ഉണ്ടായതായി അറിവില്ല. ഇസ്രയേലിലും എംബസിയിലും പരാതി നൽകി’’– മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. ഇതിനിടെ, കര്‍ഷക സംഘത്തിനൊപ്പം ഇസ്രയേലില്‍ പോയി കാണാതായ ബിജു കുടുംബത്തെ ബന്ധപ്പെട്ടു. സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും പറഞ്ഞു.

സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച ശേഷം കാണാതായ ബിജു കുര്യൻ കണ്ണൂർ ഇരിട്ടി സ്വദേശിയാണ്. വ്യാഴാഴ്ച രാവിലെ 10ന് വാട്സാപ്പിലൂടെ ഭാര്യയ്‌ക്കു സന്ദേശം അയച്ചിരുന്നു. താൻ സുരക്ഷിതനാണെന്നും ‌അന്വേഷിക്കേണ്ടെന്നും ഭാര്യയോട് പറഞ്ഞു. ഇതിനു പിന്നാലെ, ബിജുവിനെ ഫോണിൽ കിട്ടാതായെന്നു സഹോദരൻ ബെന്നി പറഞ്ഞു. എന്തു കൊണ്ടാണു നാട്ടിലേക്ക് വരുന്നില്ലെന്ന് പറയുന്നത് എന്ന് കുടുംബത്തിന് അറിയില്ല.

Related posts

കോട്ടയത്ത് വള്ളം മറിഞ്ഞ് രണ്ട് മരണം

Aswathi Kottiyoor

ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​പ്പി​ച്ചു.

Aswathi Kottiyoor

കണ്ണൂർ-യശ്വന്ത്പുർ എക്സ്പ്രസ് പാളം തെറ്റി; അപകടം തമിഴ്നാട്ടിൽ

Aswathi Kottiyoor
WordPress Image Lightbox