23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; ആകാശ് തില്ലങ്കേരിക്കെതിരേ നോട്ടീസ് നല്കാതെ പോലീസ്
Kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; ആകാശ് തില്ലങ്കേരിക്കെതിരേ നോട്ടീസ് നല്കാതെ പോലീസ്

കണ്ണൂർ: ആകാശ് തില്ലങ്കേരിക്കെതിരേ കേസെടുത്തെങ്കിലും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകാതെ പോലീസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് ആകാശിനെതിരേ മുഴക്കുന്ന് പോലീസ് കേസെടുത്തത്.

മന്ത്രി എം.ബി. രാജേഷിന്‍റെ പേഴ്സണൽ സ്റ്റാഫിന്‍റെ ഭാര്യയാണ് പരാതിക്കാരി. ഫേസ്ബുക്കിലൂടെ തനിക്കെതിരേ ആകാശ് അപവാദപ്രചാരണം നടത്തിയെന്നാണു യുവതിയുടെ പരാതി.

ഡിവൈഎഫ്ഐ കമ്മിറ്റിയിൽ ആകാശിനെതിരേ സംസാരിച്ചതാണു പ്രകോപനത്തിന് കാരണമെന്നും ആകാശും സുഹൃത്തുക്കളും തന്നെ അധിക്ഷേപിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുഴക്കുന്ന് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

എന്നാൽ, പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഇതുവരെയും ആകാശ് തില്ലങ്കേരിക്ക് നോട്ടീസ് നല്കിയിട്ടില്ല.

Related posts

വിഷമതകൾ അനുഭവിക്കുന്ന ഓരോ കുട്ടിയ്‌ക്കും ശ്രദ്ധയും പരിചരണവും ഉറപ്പാക്കണം: മന്ത്രി വീണാ ജോർജ്.

Aswathi Kottiyoor

പന്നിപ്പനി: 117 പന്നികളെ കൊന്നു

Aswathi Kottiyoor

ഏതു പാതിരായ്ക്കും സ്ത്രീകൾ പേടിക്കേണ്ട, കൊച്ചിയിൽ ഷീ ​ലോ​ഡ്ജ് ഒരുങ്ങുന്നു

Aswathi Kottiyoor
WordPress Image Lightbox