27.7 C
Iritty, IN
July 3, 2024
  • Home
  • Kelakam
  • പ്രണയദിനത്തില്‍ കാമുകിക്ക് സമ്മാനം വാങ്ങാന്‍ ആടിനെ മോഷ്ടിച്ചു; വിദ്യാര്‍ഥിയും സുഹൃത്തും പിടിയില്‍ –
Kelakam

പ്രണയദിനത്തില്‍ കാമുകിക്ക് സമ്മാനം വാങ്ങാന്‍ ആടിനെ മോഷ്ടിച്ചു; വിദ്യാര്‍ഥിയും സുഹൃത്തും പിടിയില്‍ –

വിഴുപ്പുരം: പ്രണയദിനത്തില്‍ കാമുകിക്ക് സമ്മാനം വാങ്ങാനായി ആടിനെ മോഷ്ടിച്ച കോളേജ് വിദ്യാര്‍ഥിയും സുഹൃത്തും പിടിയില്‍. ജിംഗി താലൂക്കിലെ ബീരങ്കി മേട് ഗ്രാമത്തിലെ രണ്ടാം വർഷ കോളേജ് വിദ്യാർഥി എം.അരവിന്ദ് രാജ് (20), സുഹൃത്ത് എം.മോഹൻ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച പുലർച്ചെ മലയരശൻ കുപ്പം വില്ലേജിലെ എസ് രേണുകയുടെ ആടിനെയാണ് ഇരുവരും മോഷ്ടിച്ചത്. രേണുക ബഹളം വച്ചതോടെ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പരിസരവാസികൾ ചേർന്ന് പിടികൂടുകയായിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്യുകയും ഇവർ ഉപയോഗിച്ചിരുന്ന ബൈക്ക് പിടികൂടുകയും ചെയ്തു.സമാനമായ ആട് മോഷണത്തിൽ ഇരുവരും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാൻ പൊലീസ് അന്വേഷണം ആരംഭിച്ചു

Related posts

ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.

Aswathi Kottiyoor

ചെങ്ങോത്ത് ഒരു വയസുള്ള കുഞ്ഞിനെ രണ്ടാനച്ഛൻ മർദ്ദിച്ച സംഭവം; അമ്മയെയും രണ്ടാനച്ഛനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

Aswathi Kottiyoor

സൗജന്യ നേത്ര പരിശോധനയും രോഗ നിർണ്ണയവും.

Aswathi Kottiyoor
WordPress Image Lightbox