25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മലയാളം മിഷന്‍ മാതൃഭാഷാപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
Uncategorized

മലയാളം മിഷന്‍ മാതൃഭാഷാപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ലോക മാതൃഭാഷാദിനാചരണത്തിന്റെ ഭാഗമായി മലയാളം മിഷന്‍ നല്‍കിവരുന്ന മലയാണ്‍മ 2023 – മാതൃഭാഷാപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രവാസി മലയാളികള്‍ക്കിടയില്‍ മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും വ്യാപനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മികച്ച മലയാളം മിഷന്‍ ചാപ്റ്ററിനുള്ള കണിക്കൊന്ന പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നത് മലയാളം മിഷന്‍ മുംബൈ ചാപ്റ്ററാണ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രം ആലേഖനം ചെയ്ത ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

ഭാഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന മികച്ച പ്രവാസി സംഘടനയ്ക്ക് നല്‍കുന്ന സുഗതാഞ്ജലി പ്രവാസി പുരസ്‌കാരത്തിന് ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയാണ് അര്‍ഹരായത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രം ആലേഖനം ചെയ്ത ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.മലയാള ഭാഷയെ സാങ്കേതിക സൗഹൃദമാക്കുന്നതിനുള്ള നൂതനാശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന വ്യക്തികള്‍ക്ക് അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഭാഷാപ്രതിഭാപുരസ്‌ക്കാരത്തിന് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡിക്ക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷനാണ് (േേവു:െ//ശിറശരമൃരവശ്ല.ീൃഴ/) അര്‍ഹരായത്.
25,000 രൂപയും പ്രശസ്തിപത്രം ആലേഖനം ചെയ്ത ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ഷിജു അലക്‌സ്, ജിസ്സോ ജോസ്, കൈലാഷ് നാഥ് എന്നിവരാണ് ഫൗണ്ടേഷന്റെ ഡയറക്ടര്‍മാര്‍.മലയാളം മിഷന്‍ നടത്തുന്ന ഭാഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഭാഷാപ്രവര്‍ത്തകര്‍ക്കും അധ്യാപകര്‍ക്കും ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുന്ന പുരസ്‌കാരങ്ങളാണ് ഭാഷാമയൂരം പുരസ്‌കാരവും ബോധി അധ്യാപക പുരസ്‌കാരവും.

രാജ്യത്തിനകത്തും വിദേശത്തുമായി രണ്ടു വിഭാഗങ്ങളിലാണ് പുരസ്‌കാരം നല്‍കുന്നത്.പ്രവാസ ലോകത്തെ മികച്ച ഭാഷാപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഭാഷാമയൂരം പുരസ്‌കാരം ഇന്ത്യ വിഭാഗത്തില്‍ കെ ദാമോദരന്‍ (പ്രസിഡന്റ്, മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍), വിദേശം വിഭാഗത്തില്‍ ഫിറോസിയ ദിലീഫ് റഹ്മാന്‍, റംഷി മുഹമ്മദ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. 25000 രൂപയും പ്രശസ്തിപത്രം ആലേഖനം ചെയ്ത ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

പ്രവാസലോകത്തെ മികച്ച മലയാളം മിഷന്‍ അധ്യാപകര്‍ക്ക് നല്‍കുന്ന ബോധി അധ്യാപക പുരസ്‌കാരത്തിന് ഇന്ത്യ വിഭാഗത്തില്‍ പി.രാധാദേവിയും (തമിഴ്‌നാട് ചാപ്റ്റര്‍), വിദേശ വിഭാഗത്തില്‍ പ്രീത നാരായണന്‍ (അബുദാബി ചാപ്റ്റര്‍) എന്നിവരാണ് പുരസ്‌ക്കാരത്തിന് അരഹരായത്. 25000 രൂപയും പ്രശസ്തി പത്രം ആലേഖനം ചെയ്ത ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ഈ വിഭാഗത്തില്‍ കര്‍ണ്ണാടക ചാപ്റ്ററില്‍ നിന്നുള്ള അധ്യാപികയായ മീര നാരായണന്‍ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹയായിട്ടുണ്ട്. 10,000 രൂപയും പ്രശസ്തി പത്രം ആലേഖനം ചെയ്ത ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

കെ. ജയകുമാര്‍ (ഡയറക്ടര്‍, ഐ.എം.ജി.), ഡോ. പി.കെ. രാജശേഖരന്‍ (ഗ്രന്ഥകാരന്‍, നിരൂപകന്‍), ഡോ. സി. രാമകൃഷ്ണന്‍ (അക്കാദമിക് വിദഗ്ധന്‍, വിദ്യാകിരണം), മുരുകന്‍ കാട്ടാക്കട (ഡയറക്ടര്‍, മലയാളം മിഷന്‍) എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്.

തിരുവനന്തപുരം പ്രസ്സ് ക്ലബിലെ ടി എന്‍ ഗോപകുമാര്‍ ഹാളില്‍ വെച്ചുനടന്ന പത്രസമ്മേളനത്തില്‍ സാംസ്‌കാരികകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട, രജിസ്ട്രാര്‍ വിനോദ് വൈശാഖി എന്നിവര്‍ പങ്കെടുത്തു.ഫെബ്രുവരി 21 ന് കോവളം ക്രാഫ്റ്റ് വില്ലേജില്‍ നടക്കുന്ന ലോക മാതൃഭാഷാ ദിനാചരണ പരിപാടിയുടെ ഉദ്ഘാടനവും പുരസ്‌കാര വിതരണവും ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

ചടങ്ങില്‍ സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായിരിക്കും. പ്രശസ്ത സിനിമാ സംവിധായകനും കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ഫെബ്രുവരി 19, 20, 21, 22 തീയതികളില്‍ കോവളം ക്രാഫ്റ്റ് വില്ലേജില്‍വച്ച് മലയാണ്‍മ ക്യാമ്പ് നടക്കും. 19 ന് സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം ഗ്രാന്‍ഡ് ഫിനാലെയും ഫലപ്രഖ്യാപനവും നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ നയിക്കുന്ന ക്ലാസുകളുണ്ടായിക്കും. ലോകമെമ്പാടുമുള്ള മലയാളം മിഷന്‍ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും.

മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും വ്യാപനവും പ്രചരണവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള സ്ഥാപനമാണ് മലയാളം മിഷന്‍. ഇന്ത്യയില്‍ 24 സംസ്ഥാനങ്ങളിലും 60 രാജ്യങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന പഠനകേന്ദ്രങ്ങളില്‍ അന്‍പതിനായിരത്തോളം വിദ്യാര്‍ഥികള്‍ മലയാള ഭാഷാപഠനം നടത്തിവരുന്നു. അയ്യായിരത്തോളം ഭാഷാപ്രവര്‍ത്തകരും അധ്യാപകരുമടങ്ങുന്ന പ്രവാസികളായ സന്നദ്ധപ്രവര്‍ത്തകരാണ് മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Related posts

ആർഷോയുടെ പരാതി: പ്രാഥമികാന്വേഷണത്തിന് മുൻപ് കേസെടുത്തത് ഉന്നത നിർദേശപ്രകാരം

Aswathi Kottiyoor

60 ആഡംബര വാച്ചുകൾ, 40 ലക്ഷം രൂപ, 100ലധികം ഐ ഫോണുകൾ! അനധികൃത സ്വത്ത്, ഉദ്യോ​ഗസ്ഥന്റെ വീട്ടില്‍ വന്‍ റെയ്ഡ്

Aswathi Kottiyoor

ദില്ലിയിൽ ജലക്ഷാമം രൂക്ഷം; ജലടാങ്കറുകൾക്കായി മണിക്കൂറുകൾ കാത്തിരുന്ന് ജനക്കൂട്ടം, സർക്കാർ സുപ്രീംകോടതിയിൽ

Aswathi Kottiyoor
WordPress Image Lightbox