25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വൃത്തിയുള്ള നവകേരളം- വലിച്ചെറിയൽ മുക്ത കാമ്പയിൻ, ദിദ്വിന ശില്പശാല ഇന്ന്(14-02-2023) ആരംഭിക്കും
Kerala

വൃത്തിയുള്ള നവകേരളം- വലിച്ചെറിയൽ മുക്ത കാമ്പയിൻ, ദിദ്വിന ശില്പശാല ഇന്ന്(14-02-2023) ആരംഭിക്കും

നവകേരളം കർമപദ്ധതിയിൽ ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വൃത്തിയുള്ള കേരളം വലിച്ചെറിയൽ മുക്ത കേരളം കാമ്പയിനിൻ്െ ഭാഗമായുള്ള ദിദ്വിന ശില്പശാല തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ആനിമേഷൻ സെന്ററിൽ ഇന്ന് (14-02-2023, ചൊവ്വാഴ്ച )രാവിലെ 10 മണിക്ക് ആരംഭിക്കും. കിലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ശില്പശാലയിൽ തദ്ദേശ സ്വയംഭരണ വകുപ്പ്,ഹരിതകേരളം മിഷൻ,ശുചിത്വ മിഷൻ എന്നിവർ നേതൃത്വം നൽകും. തദ്ദേശ സ്വയംഭരണ വകുപ്പ് (റൂറൽ) ഡയറക്ടർ എച്ച്.ദിനേശൻ ഐ.എ.എസ് ശില്പശാല ഉദ്ഘാടനം ചെയ്യും. ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.ടി ബാലഭാസ്‌കരൻ അദ്ധ്യക്ഷത വഹിക്കും. 2025 ഓടെ സമ്പൂർണ മാലിന്യരഹിത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ബഹുജന പങ്കാളിത്തത്തോടെ തുടക്കമിട്ട വൃത്തിയുള്ള കേരളം വലിച്ചെറിയൽ മുക്ത കേരളം കാമ്പയിൻ സംസ്ഥാന വ്യാപകമാക്കുന്നതിനും കൂടുതൽ ശക്തിപ്പെടുത്താനുമാണ് ശില്പശാല. നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർമാർ, ജോയിന്റ് ഡയറക്ടർമാർ (തദ്ദേശ സ്വയംഭരണ വകുപ്പ്), ശുചിത്വ മിഷൻ,കുടുംബശ്രീ ജില്ലാ കോർഡിനേറ്റമാർ, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം ഓഫീസർമാർ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (തദ്ദേശ സ്വയംഭരണ വകുപ്പ്), ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർമാർ, ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺമാർ എന്നിവർ ശില്പശാലയിൽ പങ്കെടുക്കും.

Related posts

കണ്ണൂരിൽ പേ വിഷബാധയേറ്റ് പശു ചത്തു; പുല്ലിൽ കൂടി പേ ഏറ്റതാകാമെന്ന് പ്രാഥമിക നിഗമനം

Aswathi Kottiyoor

കാത്തിരിപ്പിന്‌ വിരാമം ; നൈജീരിയയിൽ തടവിലായിരുന്ന 
കപ്പൽ ജീവനക്കാർ ഇന്ന്‌ നാട്ടിലെത്തും

Aswathi Kottiyoor

ഓണാഘോഷത്തിനായി നാട്ടിലെത്തിയ യുവതിയും മകളും മുങ്ങിമരിച്ചു, അപകടം കുളിക്കാനിറങ്ങിയപ്പോള്‍.*

Aswathi Kottiyoor
WordPress Image Lightbox