24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് വ്യാപക വാഹന പരിശോധന; 264 വണ്ടികളിൽനിന്ന് പിഴയീടാക്കിയത് 2.40 ലക്ഷം രൂപ.
Uncategorized

സംസ്ഥാനത്ത് വ്യാപക വാഹന പരിശോധന; 264 വണ്ടികളിൽനിന്ന് പിഴയീടാക്കിയത് 2.40 ലക്ഷം രൂപ.

സംസ്ഥാന വ്യാപകമായി മോട്ടർ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. പ്രധാനമായും സ്കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. മറ്റു വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി. ക്രമക്കേട് കണ്ടെത്തിയ 264 വാഹനങ്ങളിൽ നിന്നായി 2,39,750 രൂപ പിഴ ഈടാക്കി.ഫസ്റ്റ് എയ്ഡ് സൂക്ഷിക്കാതിരുന്ന 167 വാഹനങ്ങളിൽ നിന്ന് 83,500 രൂപ പിഴയടപ്പിച്ചു. റോഡ് സുരക്ഷ പാലിക്കാതെയും പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾ, ശബ്ദ മലീനീകരണം ഉണ്ടാക്കിയ വാഹനങ്ങൾ എന്നിവയെന്നു പരിശോധനയിൽ കണ്ടെത്തിയ 78 വാഹനങ്ങളിൽ നിന്നായി 1,56,000 രൂപ ഈടാക്കി.യൂണിഫോം ധരിക്കാതെ വാഹനം ഓടിച്ച ടാക്സി ഡ്രൈവർമാരിൽനിന്ന് 250  രൂപ വീതം പിഴ ഈടാക്കി. പെർമിറ്റ്  ലംഘിച്ചും റൂട്ട് തെറ്റിച്ചും ഓടിയ 18 വാഹന ഉടമകളെ വിവരം ശേഖരിച്ച് താക്കീത് നൽകി വിട്ടയച്ചു.

Related posts

സീരിയൽ പ്രൊഡ്യൂസർക്കും പ്രൊഡക്ഷൻ കൺട്രോളർക്കുമെതിരെ ബലാത്സംഗക്കേസ്

Aswathi Kottiyoor

ബസുകളിൽ പരസ്യം പതിച്ചതിന്റെ ബില്ല് പാസാക്കാൻ കൈക്കൂലി: കെഎസ്ആർടിസി ഉദ്യോഗസ്ഥൻ പിടിയിൽ

Aswathi Kottiyoor

പുതുപ്പള്ളിയിൽ ചൂടേറുന്നു; സംവാദത്തിന് വിളിച്ച് ജെയ്ക്, ആദ്യം കേരള വികസനം ചർച്ച ചെയ്യാമെന്ന് ചാണ്ടി ഉമ്മൻ

Aswathi Kottiyoor
WordPress Image Lightbox