27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ആദിവാസി യുവാവ് വിശ്വനാഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കുടുംബത്തിനെ സമാശ്വസിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി വീട്ടിലെത്തി
Kerala Uncategorized

ആദിവാസി യുവാവ് വിശ്വനാഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കുടുംബത്തിനെ സമാശ്വസിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി വീട്ടിലെത്തി

കല്‍പ്പറ്റ: ഭാര്യയുടെ പ്രസവത്തിനായി മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ മോഷണം നടത്തിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായി പരാതിയുള്ള ആദിവാസി യുവാവ് വിശ്വനാഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കുടുംബത്തിനെ സമാശ്വസിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി വീട്ടിലെത്തി. കല്‍പ്പറ്റ അഡ് ലെയ്ഡ് പാലവയല്‍ കോളനിയിലെ വീട്ടിലാണ് രാഹുല്‍ഗാന്ധി എത്തിയത്. കുടുംബത്തിനെ ആശ്വസിപ്പിച്ച രാഹുല്‍ഗാന്ധി സംഭവത്തില്‍ വിശദമായ അന്വേഷണത്തിനായി സമ്മര്‍ദ്ധം ചെലുത്തുമെന്ന് അറിയിക്കുകയും ആയതിനുള്ള നിയമസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. കുടുംബത്തിന്റെ തീരാദുഃഖത്തില്‍ പങ്കു ചേരുന്നതായും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങള്‍ കാത്തിരുന്ന് ലഭിച്ച കൈക്കുഞ്ഞിനേയും കയ്യിലേന്തിയാണ് വിശ്വനാഥന്റെ ഭാര്യ ബിന്ദു തന്റെ ദു:ഖങ്ങള്‍ രാഹുല്‍ ഗാന്ധിയോട് പങ്ക് വെച്ചത്.കെ സി വേണുഗോപാല്‍, ടി സിദ്ദിഖ് എം എല്‍ എ തുടങ്ങിയവരും അദ്ദേഹത്തിനോടൊപ്പമുണ്ടായിരുന്നു.

Related posts

മത്സ്യത്തൊഴിലാളികളുടെ സമയോചിതമായ ഇടപെടലുകളാണ് അപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കുന്നതിന് പലപ്പോഴും സഹായകരമാകുന്നത്: മുഖ്യമന്ത്രി

Aswathi Kottiyoor

സ്വര്‍ണവില കൂടി; 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,680 രൂപയായി

Aswathi Kottiyoor

24 മണിക്കൂറിനിടെ 1,500 കോവിഡ് കേസുകള്‍: തലസ്ഥാനത്ത് നാലു മാസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവ്!……….

Aswathi Kottiyoor
WordPress Image Lightbox