24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • നടിയെ ആക്രമിച്ച കേസ്: വിചാരണ നീണ്ടുപോകുന്നത് എന്തുകൊണ്ട്? പുതുതായി സാക്ഷികളെ കൊണ്ടുവരുന്നതിന്‍റെ ലക്ഷ്യമെന്താണെന്നും സുപ്രീംകോടതി
Kerala Uncategorized

നടിയെ ആക്രമിച്ച കേസ്: വിചാരണ നീണ്ടുപോകുന്നത് എന്തുകൊണ്ട്? പുതുതായി സാക്ഷികളെ കൊണ്ടുവരുന്നതിന്‍റെ ലക്ഷ്യമെന്താണെന്നും സുപ്രീംകോടതി

ദില്ലി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികള്‍ നീണ്ടുപോകുന്നത് എന്തുകൊണ്ടെന്ന് സുപ്രീംകോടതി. കേസില്‍ പുതുതായി സാക്ഷികളെ കൊണ്ടുവരുന്നതിന്‍റെ ലക്ഷ്യമെന്താണെന്നും കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. പുതുതായി 41 സാക്ഷികളെ കൂടി വിസ്‍തരിക്കുന്നതിന്‍റെ കാരണം വ്യക്തമാക്കണമെന്നും സംസ്ഥാനത്തോട് കോടതി നിർദ്ദേശിച്ചു. ഇത് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നല്‍കാനും കോടതി നിർദ്ദേശം നൽകി. അതേസമയം ആറ് മാസം കൊണ്ട് വിചാരണ പൂർത്തിയാക്കണമെന്ന് ഉത്തരവുള്ള കേസിൽ പക്ഷേ 24 മാസമായി വിചാരണ നീണ്ടുപോകുകയാണെന്ന് ദീലിപിന്‍റെ അഭിഭാഷകൻ വാദിച്ചു.

വിസ്തരിച്ച 10 പേരെ വീണ്ടും വിളിച്ചുവരുത്തി, വിചാരണ നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അഭിഭാഷകൻ വാദിച്ചു. സാക്ഷികളെ വിസ്തരിക്കുന്നതിലുള്ള എതിര്‍പ്പ് നാളെ സമര്‍പ്പിക്കാമെന്ന് ദിലീപിന്‍റ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വാദങ്ങൾ എഴുതി നൽകാൻ കോടതി നിർദ്ദേശം നൽകി. ഈ മാസം പതിനേഴിന് കേസ് വീണ്ടും പരിഗണിക്കും.

Related posts

യുവാക്കൾ 88 ദിവസം ജയിലില്‍, ജോലി നഷ്ടം, ഒരാളെ ഭാര്യ ഉപേക്ഷിച്ചു; ഫലം വന്നപ്പോൾ പിടിച്ചത് എംഡിഎംഎ അല്ല!

ഇന്നലെ രാഹുലിൻ്റെ പോസ്റ്റ് പങ്കുവച്ചു, ഇന്ന് മോദിക്ക് ജയ് വിളിച്ചു; വിജേന്ദറിൻ്റെ കൂറുമാറ്റത്തിൽ അമ്പരപ്പ്

Aswathi Kottiyoor

നാലും എട്ടും വയസുള്ള മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ചീമേനിയിൽ അമ്മ ജീവനൊടുക്കി

Aswathi Kottiyoor
WordPress Image Lightbox