23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ഇന്നലെ രാഹുലിൻ്റെ പോസ്റ്റ് പങ്കുവച്ചു, ഇന്ന് മോദിക്ക് ജയ് വിളിച്ചു; വിജേന്ദറിൻ്റെ കൂറുമാറ്റത്തിൽ അമ്പരപ്പ്
Uncategorized

ഇന്നലെ രാഹുലിൻ്റെ പോസ്റ്റ് പങ്കുവച്ചു, ഇന്ന് മോദിക്ക് ജയ് വിളിച്ചു; വിജേന്ദറിൻ്റെ കൂറുമാറ്റത്തിൽ അമ്പരപ്പ്

ഇന്നലെ മോദി നയിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധിയുടെ പോസ്റ്റ് പങ്കുവച്ച അതേ വിജേന്ദർ, 24 മണിക്കൂർ പിന്നിടും മുൻപ് മോദിക്ക് ജയ് വിളിച്ച് കോൺഗ്രസ് വിട്ട് വിജെപിയിൽ എത്തിയതെങ്ങനെ? ഒളിംപിക്സിൽ മെഡൽ നേടി രാജ്യത്തിൻ്റെ അഭിമാനമായിരുന്ന വിജേന്ദർ സിങ് കായിക മേഖലയിൽ കോൺഗ്രസിൻ്റെ മുഖമായിരുന്നു. എങ്കിലും മോദിക്കെതിരായ നിലപാട് ഒരു രാത്രി ഇരുട്ടി വെളുക്കും മുൻപ് വിജേന്ദർ സിങ് മാറ്റിയത് രാഷ്ട്രീയ രംഗത്ത് ചർച്ചയായി.ഇന്ത്യൻ ബോക്സിങ് ഹീറോ ആയ വിജേന്ദർ സിങ് ദില്ലിയിലാണ് ബിജെപിയുടെ അംഗത്വം സ്വീകരിച്ചത്. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി വിനോദ് തവ്ദെയുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി മാറ്റം. തൊട്ടുപിന്നാലെ വാർത്താ സമ്മേളനത്തിൽ അദ്ദേഹം തൻ്റെ ആഗ്രഹവും വ്യക്തമാക്കി. രാജ്യതാത്പര്യവും പൊതുജന സേവന താത്പര്യവും മുൻനിർത്തിയാണ് താൻ പാർട്ടി വിട്ടതെന്നും ജനങ്ങളെ കൂടുതൽ സേവിക്കാനാണ് തനിക്ക് താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

തലയാർ എസ്റ്റേറ്റിൽ വീണ്ടും കടുവ; മേയാൻ വിട്ട പശുവിനെ ആക്രമിച്ചു

Aswathi Kottiyoor

കൈകാലുകൾ കെട്ടിയിട്ടു, സിഗരറ്റ് കൊണ്ട് ഭർത്താവിന്റെ നെഞ്ചിലും ശരീരത്തിലും പൊള്ളിച്ചു; ഭാര്യ അറസ്റ്റിൽ

🛑നാലരവയസ്സുകാരിയെ വീട്ടുമുറ്റത്തു നിന്ന് തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; യു.പി. സ്വദേശി അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox