27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കടയിലെ ചില്ലുവാതിലില്‍ തലയിടിച്ച് നിലത്തുവീണു; റിട്ട. നാവികസേനാ ഉദ്യോഗസ്ഥന് ദാരുണാന്ത്യം.*
Uncategorized

കടയിലെ ചില്ലുവാതിലില്‍ തലയിടിച്ച് നിലത്തുവീണു; റിട്ട. നാവികസേനാ ഉദ്യോഗസ്ഥന് ദാരുണാന്ത്യം.*


തൃശ്ശൂര്‍: കടയിലെ ചില്ലുവാതിലില്‍ തലയിടിച്ചുവീണ് വയോധികന് ദാരുണാന്ത്യം. ചാവക്കാട് മണത്തല സ്വദേശിയും റിട്ട. നാവികസേനാ ഉദ്യോഗസ്ഥനുമായ ഉസ്മാന്‍ (84) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെ ചാവക്കാട്ടെ ഡ്രൈഫ്രൂട്സ് കടയില്‍ സാധനം വാങ്ങാനെത്തിയപ്പോളാണ് അപകടമുണ്ടായത്.

വേഗത്തില്‍ നടന്നുവന്ന ഉസ്മാന്‍ ചില്ലുവാതിലാണെന്ന് മനസിലാകാതെ കടയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയും ഇതില്‍ തലയിടിച്ച് നിലത്തേക്ക് തെറിച്ചുവീഴുകയുമായിരുന്നു.

വീഴ്ചയില്‍ തലയുടെ പിന്‍ഭാഗത്ത് ആഴത്തില്‍ മുറിവേറ്റു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീഴ്ചയില്‍ തലയുടെ പിന്‍ഭാഗത്തുണ്ടായ പരിക്കാണ് മരണകാരണമായതെന്നാണ് പ്രാഥമിക വിവരം.

Related posts

നിപ: 24 സാമ്പിളുകള്‍ കൂടി നെഗറ്റീവ്; ഒമ്പത്‌ വയസുകാരന്‍റെ നില മെച്ചപ്പെട്ടു

Aswathi Kottiyoor

ദർശനയുടെ ഭർത്താവ് ഓംപ്രകാശിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

Aswathi Kottiyoor

അര്‍ജുനായി പ്രതീക്ഷ കൈവിടാതെ; കാണാതായിട്ട് എട്ടു ദിവസം, കൂടുതല്‍ ഉപകരണങ്ങള്‍ എത്തിച്ച് ഇന്ന് പുഴയിൽ തെരച്ചിൽ

Aswathi Kottiyoor
WordPress Image Lightbox